ഓരോ ദിവസത്തെ തറാവീഹിനും പ്രത്യേക പ്രതിഫലമുണ്ടോ? ഉണ്ടെങ്കില്‍ അഞ്ചാമത്തെ നോമ്പായ ഇന്നത്തെ തറാവീഹിന്‍റെ പ്രത്യേകത ഒന്ന പറയാമോ?
ചോദ്യകർത്താവ്
അഷ്കര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തറാവീഹ് വലിയ പ്രതിഫലമുള്ള ഇബാദത്താണ്. അതു നിര്‍വ്വഹിക്കുന്നവരുടെ തെറ്റുകള്‍ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതു പോലെ ലൈലതുല്‍ ഖദ്റില്‍ തറാവീഹ് നിസ്കരിക്കുന്നവര്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് ഹദീസില്‍ കാണാം. റമദാനിലെ ലൈലതുല്‍ ഖദ്റല്ലാത്ത മറ്റു ദിവസങ്ങളില്‍ ഏതെങ്കിലും രാത്രിയിലെ തറാവീഹ് മറ്റൊന്നിനേക്കാള്‍, തറാവീഹ് എന്ന നിലക്ക്, പ്രത്യേക ശ്രേഷ്ടതകളോ കൂടുതല്‍ പ്രതിഫലാര്‍ഹമോ ഉള്ളതായി കാണുന്നില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.