8+3 എന്ന നിലയില്‍ തറാവീഹും വിത്റും നിസ്ക്കരിക്കുന്നവരുടെ കൂടെ 10 റക്അത്ത് തറാവീഹും ഒരു റക്അത്ത് വിത്റും നിസ്ക്കരിക്കാന്‍ പറ്റുമോ?

ചോദ്യകർത്താവ്

സമീര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

തറാവീഹ് എന്ന നിസ്കാരം  20 റക്അതാണ്. ഈരണ്ടു റക്അതുകളായിട്ടു നിസ്കരിക്കണം. തറാവീഹ് 8 റക്അത് നിസ്കരിച്ചാല്‍ അത് ഭാഗികമായിട്ടേ നിര്‍വ്വഹിച്ചിട്ടുള്ളൂ. (മൂന്നു വര്‍ഷം പഠിക്കേണ്ട കോഴ്സ് ഒരു വര്‍ഷം പഠിച്ചു നിര്‍ത്തിയതു പോലെ) അത് എട്ടോ പത്തോ നിസ്കരിക്കുന്നതു മൂലം തറാവീഹ് നിസ്കരിച്ച പ്രതിഫലം പൂര്‍ണ്ണമായി ലഭിക്കുകയില്ല. അതു കൊണ്ട് ഏറ്റവും ഉത്തമം ഇരുപതുള്ളിടം കണ്ടെത്തി അവിടെ ജമാഅത് ആയി നിസ്കരിക്കുക. അല്ലെങ്കില്‍ പത്ത് ജമാഅതായി നിസ്കരിച്ച് ബാക്കി പത്തും മൂന്നു റക്അത് വിത്റും ഒറ്റക്കു നിസ്കരിക്കുക. തറാവീഹ് പൂര്‍ണ്ണമായി നിസ്കരിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ എട്ടു റക്അതുകള്‍ക്കു ശേഷം മൂന്നു റക്അത് വിത്റ് നിസ്കരിക്കലാണ് പത്ത് റക്അത് തറാവീഹും ഒരു റക്അത് വിത്റും നിസ്കരിക്കുന്നതിനേക്കാള്‍ ഉത്തമം. കാരണം തറാവീഹിനേക്കാള്‍ ശ്രേഷ്ടത വിത്‍റിനുണ്ട്. പിന്നീടു നല്ല ബുദ്ധി തോന്നുമ്പോള്‍,  ഇങ്ങനെ അപൂര്‍ണ്ണമായി നിസ്കരിച്ച തറാവീഹുകള്‍ ഖദായിട്ടാണെങ്കിലും പൂര്‍ത്തിയാക്കണം. തറാവീഹു പോലെ നിര്‍ണ്ണിത സമയത്തു ചെയ്യേണ്ട സുന്നത്തു നിസ്കാരങ്ങള്‍ ഒഴിവാക്കിയാല്‍ അത് പിന്നീട് ഖദാ വീട്ടല്‍ സുന്നത്താണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter