ഹനഫി മദ്ഹബുകാരന്‍റെ വിത്റിലെ ഖുനൂത്തില്‍ ശാഫിഈ മദ്ഹബുകാരന്‍ കൈകള്‍ ഉയര്‍ത്തേണ്ടതുണ്ടോ?
ചോദ്യകർത്താവ്
മനാഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശാഫിഈ മദ്ഹബുകാരന്‍ ഹനഫിയെ തുടര്‍ന്ന് വിത്റ് നിസ്കരിക്കുമ്പോള്‍ റുകൂഇനു മുമ്പ് ഇമാം ഖുനൂത് ഓതുമ്പോള്‍ ശാഫിഇയായ മഅ്മൂം കൈ ഉയര്‍ത്തേണ്ടതില്ല. കാരണം റുകൂഇനു ശേഷമുള്ള ഖുനൂതിലല്ലാത്ത മറ്റെവിടെയുമുള്ള ദുആകളില്‍ കൈ ഉയര്‍ത്തല്‍ സുന്നത്തില്ല. ഹനഫി ഇമാമിന്‍റെ ഖുനൂത് വേളയില്‍ അതേ ഖുനൂത് തന്നെ ഓതുകയോ ഖുര്‍ആന്‍ ഓതുകയോ ചെയ്യാം. നിര്‍ത്തത്തില്‍ ഖുര്‍ആന്‍ ഓതലാണ് ദുആയെക്കാള്‍ ശ്രേഷ്ഠമായത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.