സുബ്ഹിക്ക് പള്ളിയില്‍ ജമാഅത്ത് തുടങ്ങിയ ശേഷം പള്ളിയിലെത്തിയ ഒരാള്‍ സുന്നത്ത് നിസ്ക്കരിക്കാന്‍ സമയമില്ലാത്തതു മൂലം നേരിട്ട് ആ ജമാഅത്തില്‍ പങ്കെടുത്തു, അപ്പോള്‍ അയാള്‍ക്ക് നിസ്ക്കാര ശേഷം 'സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നിസ്ക്കരിക്കുന്നു' എന്ന നിയ്യതോട് കൂടി ആ സുന്നത്ത് നിസ്ക്കരിക്കാമോ? മറ്റുള്ള നിസ്ക്കാരങ്ങളിലും ഇത് പോലെ സംഭവിച്ചാല്‍ എന്താണ് വിധി?

ചോദ്യകർത്താവ്

നിയാസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഫര്‍ളു നിസ്കാരങ്ങള്‍ക്കു മുമ്പുള്ള സുന്നത് നിസ്കാരങ്ങളുടെ സമയം അവസാനിക്കുന്നത്  അതതു ഫര്‍ളു നിസ്കാരങ്ങളുടെ സമയം അവസാനിക്കുമ്പോള്‍ മാത്രമാണ്. അതിനാല്‍ അവ നിസ്കാരം ശേഷം (മുമ്പുള്ള സുന്നത്) എന്ന നിയ്യത്തോടെ തന്നെ അദാആയി നിസ്കരിക്കാവുന്നതാണ്.  ഫര്‍ളിനു മുമ്പ് നിസ്കരിക്കാന്‍ കഴിയാത്തത് ഫര്‍ളിനു ശേഷം നിസ്കരിക്കല്‍ സുന്നത്താണ്. സുബ്ഹ് നിസ്കാരത്തിനു ശേഷം സൂര്യനുദിക്കുന്നതു വരെയുള്ള സമയത്ത് സുന്നത് നിസ്കാരം വര്‍ജ്ജിക്കണമെന്നു പറഞ്ഞതില്‍ ഈ നിസ്കാരം ഉള്‍പ്പെടുകയില്ല. കാരണം ആ സമയത്ത് വര്‍ജ്ജിക്കാന്‍ കല്‍പിച്ച നിസ്കാരങ്ങളില്‍ നിന്ന് മുന്തിയ കാരണങ്ങളുള്ള നിസ്കാരം ഒഴിവാണ്. അസ്വറിനു ശേഷം മഗ്രിബു വരെ സുന്നത് നിസ്കാരങ്ങള്‍ വര്‍ജ്ജിക്കണമെന്നിടത്തും ഇതു തന്നെയാണ് അസ്റിനു മുമ്പുള്ള നിസ്കാരം അതിനു ശേഷം നിസ്കരിക്കുന്നതിന്‍റെ വിധിയും. നബി(സ) അസ്വറിനു ശേഷവും സുബ്ഹിനു ശേഷം അവയുടെ മുമ്പ് നിസ്കരിക്കാന്‍ വിട്ടു പോയ സുന്നത് നിസ്കരിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter