തന്നെക്കളും അറിവ് കുറഞ്ഞ ഒരാളെ നിസ്കാരത്തില്‍ പിന്തുടരാമോ? ഇതിന്‍റെ ഇസ്‍ലാമിക വിധി എന്ത് ?
ചോദ്യകർത്താവ്
അബ്ദുല്ലാഹ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
തന്നേക്കാളും അറിവു കുറഞ്ഞവരെ പിന്തുടരുന്ന് നിസ്കരിക്കുന്നത് അനുവദനീയമാണ്. അബൂബക്‍റ് (റ)വിന്‍റെ പിന്നില്‍ മഅ്മൂമായി നബി(സ) നിസ്കരിക്കാന്‍ തയ്യാറായല്ലോ. നിസ്കാരത്തിന്‍റെ വിധിവിലക്കുകള്‍ കൂടുതല്‍ അറിയുന്നവരെ ഇമാമത്തിനു മുന്തിക്കലാണുത്തമം. എന്നാല്‍ ഫാതിഹ അറിയുന്നവന്‍ ഫാതിഹ ഓതാനാറിയാത്തവനെയോ അതില്‍ തെറ്റു വരുത്തുന്നവനെയോ തുടര്‍ന്നു നിസ്കരിക്കാവതല്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.