ഉമ്മ, ഭാര്യ, പെങ്ങള്‍ തുടങ്ങിയവര്‍ക്ക് ഇമാമായി നിന്ന് തറാവീഹ് നിസ്ക്കരിക്കലാണോ അതല്ല പള്ളിയില്‍ പോയി നിസ്ക്കരിക്കലാണോ നല്ലത്? ഞാന്‍ പള്ളിയില്‍ പോയാല്‍ അവര്‍ നിസ്ക്കരിക്കാത്ത സ്ഥിതി ആണെങ്കില്‍ ഏതാണ് ഉത്തമം?
ചോദ്യകർത്താവ്
ശംസൂദ്ദീന്‍ കൂടത്തില്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തന്‍റെ അസാനിധ്യം മൂലം ചിലരുടെ ജമാഅത് നഷ്ടപ്പെടുമെങ്കില്‍ ആ ജമാഅത് ചെറുതാണെങ്കിലും പള്ളിയിലല്ലെങ്കിലും അവിടെ സന്നിഹിതനായി ജമാഅതിനു മുടക്കം വരുത്താതിരിക്കലാണുത്തമം. സ്ത്രീകള്‍ക്ക് തറാവീഹിനു ഇമാം നില്‍ക്കാനായി സുലൈമാന്‍ ബ്നു അബീ ഹത്‍മ (റ)വിനെയും തമീമുദ്ദാരി (റ) വിനേയും ഉമര്‍ (റ) പ്രത്യേകം നിയമച്ചിരുന്നത് ഇവിടെ പ്രസ്താവ്യമാണ്.കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ