ഞാന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഒരാള് ആണ്...ഞാനും എനിക്ക് പരിചയം ഉള്ളവരും ഇവിടെ പള്ളിയില പോയി നിസ്കരിക്കുന്നുണ്ട്..പക്ഷെ ഹനഫി മദ്ഹബ് പിന്തുടരുമ്പോള്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആരും ശ്രദ്ധിക്കാറില്ല...നമ്മുടെ മദ്ഹബ് പ്രകാരം ബിസ്മി ഓതാതെ നിസ്കരിച്ചാല്‍ അത് സ്വഹീഹകുകയില്ല..ഇവിടെ നാം ചെയ്യേണ്ടത് എന്താണെന്ന് വളരെ വ്യക്തമായി ഒന്ന് പറഞ്ഞു തരുമോ?
ചോദ്യകർത്താവ്
അജ്മല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ബിസ്മി ഫാതിഹയുടെ ഭാഗമാണെന്നും ആയതിനാല്‍ നിസ്കാരത്തില്‍ അത് ഓതല്‍ നിര്‍ബന്ധമാണെന്നുമാണ് ശാഫീ മദ്ഹബിലെ അഭിപ്രായം. എന്നാല്‍ ഇത് ഇതരമദ്ഹബുകള്‍ക്കിടയിലും പണ്ഡിതര്‍ക്കിടയിലും അഭിപ്രായവ്യത്യാസമുള്ള കാര്യമാണ്. ബിസ്മി എല്ലാ സൂറതിലും ആയതാണെന്നും അതല്ല ഫാതിഹയില്‍ മാത്രമേ ആയതായി പരിഗണിക്കപ്പെടൂ എന്നും ഒരു സൂറതിലും അത് ആയത് ആയി പരിഗണിക്കപ്പെടുന്നില്ലെന്നുമൊക്കെ പണ്ഡിത ലോകത്ത് അഭിപ്രായങ്ങളുണ്ട്.
ശാഫീ മദ്ഹബ് പ്രകാരം ബിസ്മി ഓതാതെ ഫാതിഹ ശരി ആവുകയില്ല, അതായത് നിസ്കാരവും ശരിയാവുകയില്ല. എന്നാല്‍ ബിസ്മി ഓതുന്നത് നാം കേള്‍ക്കാത്തത്കൊണ്ട് അത്തരം ഇമാമുമാരെ തുടര്‍ന്ന് നിസ്കരിക്കരുതെന്ന് പറയുന്നതും ശരിയല്ല. ഉറക്കെ ഓതിയില്ലെന്നത് കൊണ്ട് അദ്ദേഹം അത് തീരെ ഓതിയിട്ടില്ലെന്ന് ധരിക്കാവുന്നതല്ലല്ലോ. നാം അഊദു ഓതുന്ന പോലെ രഹസ്യമായി ഓതിക്കാണുമെന്ന് കരുതാവുന്നതാണ്, ഇമാമുമാരെക്കുറിച്ച് അത്തരത്തില്‍ നല്ല നിലയില്‍ വേണം ചിന്തിക്കാനെന്നും മദ്ഹബുകളില്‍ അഭിപ്രായവ്യത്യാസമുള്ള ഇത്തരം കാര്യങ്ങളെ അവര്‍ പരിഗണിക്കുമെന്ന് കരുതണമെന്നുമാണ് നമ്മുടെ കര്‍മ്മശാസ്ത്രഗ്രന്ഥങ്ങള്‍ പറയുന്നത്.
ഇനി ഇമാം ബിസ്മി രഹസ്യമായി ഓതുന്നില്ലെന്ന് ഉറപ്പാണെങ്കില്‍, മദ്ഹബ് വ്യത്യാസമുള്ളവരെ തുടരുന്ന വിധിയാണ് അവിടെയും വരുക. അത് നാം മുമ്പ് വിശദമായി പറഞ്ഞത് ഇവിടെ വായിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ