വിത്‍ര്‍ നിസ്ക്കാരത്തില്‍ അവസാനത്തെ റക്അത് ഒറ്റയായാണല്ലോ നിസ്കരിക്കേണ്ടത്. അപ്പോള്‍ അതിന്റെ നിയ്യത് ചെയ്യേണ്ടത് " ഒരു റക്അത് വിത്‍ര്‍ നിസ്കരിക്കുന്നു" എന്നാണോ ?
ചോദ്യകർത്താവ്
മുഹമ്മദ് സഫീര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
വിത്റ് മൂന്നു റക്അതായി നിസ്കരിക്കുമ്പോള്‍ ആദ്യം രണ്ടു റക്അത് നിസ്കരിച്ച് സലാം വീട്ടിയതിനു ശേഷം അവസാനത്തെ ഒരു റക്അതിനു പ്രത്യേകം തക്ബീറതുല്‍ ഇഹ്റാം ചൊല്ലി നിസ്കരിക്കലാണ് ഉത്തമം. ഇങ്ങനെ നിസ്കരിക്കുമ്പോള്‍ "ഒരു റക്അത് വിത്‍റ് ഞാന്‍ നിസ്കരിക്കുന്നു" എന്നു കരുതിയാല്‍ അത് നിയ്യത്തില്‍ മതിയായതു തന്നെയാണ്. റക്അതിന്‍റെ എണ്ണം പറയല്‍ സുന്നത്തേ ഉള്ളൂ. വിത്റ് എന്ന് ക്ലിപ്തമാക്കലും ഞാന്‍ നിസ്കരിക്കുന്നുവെന്നും നിയ്യത്തിലുണ്ടാവല്‍ അത് ശരിയാവാന്‍ ആവശ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.