നിര്ബന്ധ നമസ്കാരം ഖളാ ഉള്ള ആളുകളുടെ തറാവീഹ് നിസ്കാരത്തിന്റെ വിധി എന്താണ് ? ഇവര്‍ ജമാഅത്തില്‍ പങ്കെടുക്കുന്നതിനെ വിലക്കുകയോ ഖളാ വീട്ടാന്‍ ഉല്‍ബോധിപ്പിക്കുകയോ ചെയ്യേണ്ടതുണ്ടോ?
ചോദ്യകർത്താവ്
അബൂ ഥാഹിര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഫര്‍ള് നിസ്കാരം അകാരണമായി ഖദാഅ് ആയാല്‍ അത് എത്രയും പെട്ടെന്നു ഖദാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. അവനു ജീവിക്കാനാവശ്യമായ അത്യാവശ്യ കാര്യങ്ങള്‍ നിര്‍വ്വഹിച്ചതിനു ശേഷമുള്ള മുഴുവന്‍ സമയവും ഇതിനായി നീക്കി വെക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യാതെ ഖദാ വീട്ടുന്നത് പിന്തിക്കുന്ന ഓരോ നിമിഷവും അവന്‍ കുറ്റക്കാരനാണ്. അതു പോലെ ഖദാ വീട്ടുന്നതിനു തടസ്സമാകുന്ന അത്യാവശ്യമല്ലാത്ത ഏതു പ്രവര്‍ത്തനവും കുറ്റകരമാണ്. അങ്ങാടിയിലേക്കിറങ്ങുന്നതും മറ്റുള്ളവരോടു കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്നതും കളിക്കുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ടൂര്‍ പോകുന്നതുമെല്ലാം കുറ്റകരമാണ്. അതു പോലെ സുന്നത്തായ കാര്യങ്ങളും സുന്നത്ത് നിസ്കരിക്കുന്നതും ഫര്‍ദ് വീട്ടുന്നതില്‍ കാലതാമസം വരുത്താനിട വരുത്തുന്നുവെന്ന നിലക്ക് കുറ്റകരം തന്നെ. ഇത് വെറും റമദാനില്‍ തറാവീഹ് നിസ്കാരത്തിന്‍റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തേണ്ടതില്ല. മാത്രമല്ല, നിസ്കാരം ഖദാ ഉള്ളവര്‍ക്ക് സുന്നത്ത് നിസ്കരിക്കാവതല്ലെന്ന ന്യായം പറഞ്ഞ് ഖദാ വീട്ടാതെയും തറാവീഹ് നിസ്കരിക്കാതെയും മറ്റു കാര്യങ്ങളില്‍ സമയം കളയുന്നത് തികച്ചും നിരര്‍ത്ഥകമാണ്. അതും കുറ്റകരം തന്നെയാണ്.
നിസ്കാരം ഖദാ ആയവനോട് അത് എത്രയും പെട്ടെന്നു തന്നെ ഖദാ വീട്ടാനുപദേശിക്കേണ്ടതാണ്. ഇസ്ലാമിക ഭരണ സംവിധാനമുള്ളിടത്താണെങ്കില്‍ ഭരണാധി നിസ്കരിക്കാന്‍ കല്‍പിക്കുകയും എന്നിട്ടും അതിനു വഴങ്ങുന്നില്ലെങ്കില്‍ അവനെ കൊന്നുകളയുകയും ചെയ്യണമെന്നാണല്ലോ നിയമം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.