മഅ്മൂമുമാര്‍ മറ്റ് മദ്ഹബുകാരായത് കൊണ്ട് സുബ്ഹിക്ക് മനപ്പൂര്‍വ്വം ഖുനൂത്ത് ഉപേക്ഷിക്കുന്ന ഇമാമിനെ തുടരാമോ?
ചോദ്യകർത്താവ്
മുഹമ്മദ് അലി
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ഖുനൂത് മനഃപൂര്‍വ്വം ഉപേക്ഷിക്കുന്ന ഇമാമിനെ തുടര്‍ന്നു നിസ്കരിക്കാവുന്നതാണ്. മാത്രമല്ല ഖുനൂത് ഓതി ഒറ്റക്കു നിസ്കരിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവും ഖുനൂതില്ലാത്ത (മുബ്തദിഅ് അല്ലാത്ത) ഇമാമിനെ തുടര്‍ന്നു നിസ്കരിക്കലാണ്. അങ്ങനെ നിസ്കരിക്കുമ്പോള്‍ രണ്ടാമത്തെ ഇഅ്തിദാലില്‍ ഇമാമിനെ അനുവധനീയമായതിലുമപ്പുറം പിന്താതെ, സാധ്യമായ രീതിയില്‍ സ്വന്തമായി ഖുനൂത് ഓതുകയും പിന്നീട് ഇമാമിന്‍റെ സലാമിനു ശേഷം സഹ്‍വിന്‍റെ സുജൂദ് ചെയ്യലും സുന്നത്താണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.