നിസ്ക്കാരത്തില്‍ ആദ്യ റക്അത്തില്‍ സുജൂദില്‍ എത്തിയതിനു ശേഷം റുകൂഅ് ചെയ്തോ ഇല്ലയോ എന്ന് സംശയിച്ചാല്‍ നിറുത്തത്തിലേക്ക് മടങ്ങി റുകൂഅ് ചെയ്യണമല്ലോ. എന്നാല്‍ രണ്ടാമത്തെ സുജൂദില്‍ എത്തിയപ്പോഴാണ് ഈ സംശയമെങ്കിലോ? രണ്ടാമത്തെ റക്അത്തില്‍ എത്തിയപ്പോഴാണ് ഈ സംശയം ഉണ്ടായതെങ്കില്‍ അതിനു പ്രസക്തിയുണ്ടോ?

ചോദ്യകർത്താവ്

ഷാജഹാന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

നിയ്യത്ത്, തക്ബീറതുല്‍ ഇഹ്റാം അല്ലാത്ത ഏതെങ്കിലും റുക്നു ഉപേക്ഷിച്ചുവെന്ന് സംശയിച്ചാല്‍ അതു പോലെ ഒന്നു ചെയ്യുന്നതിനു മുമ്പാണെങ്കില്‍ ഉടനെ ആ റുക്ന് ചെയ്യുകയും അവിടന്നങ്ങോട്ട് നിസ്കാരം പൂര്‍ത്തിയാക്കുകയും ചെയ്യണം. അവക്കിടയില്‍ ചെയ്തവ പരിഗണിക്കപ്പെടുകയില്ല. ഉദാഹരണത്തിനു റുകൂഅ് ചെയ്തുവോ എന്ന് ആ റക്അതിലെ രണ്ടാമത്തെ സുജൂദില്‍ സംശയം വന്നാല്‍ ഉടനെ നിര്‍ത്തത്തിലേക്കു മടങ്ങി റുകൂഅ് ചെയ്ത് ഇഅ്തിദാല്, സുജൂദ്, ഇരുത്തം, സുജൂദ് അങ്ങനെ നിസ്കാരം പൂര്‍ത്തിയാക്കണം. ആദ്യം ചെയ്ത സുജൂദും ഇരിത്തവും പരിഗണിക്കപ്പെടുകയില്ല. എന്നാല്‍ അതു പോലെയുള്ളത് അടുത്ത റക്അതില്‍ ചെയ്തപ്പോഴോ അതിനു ശേഷമോ ആണെങ്കില്‍ അവസാനം ഒരു റക്അത് കൂടുതല്‍ നിസ്കരിക്കുക. ഉദാഹരണത്തിനു ളുഹ്റിലെ രണ്ടാമത്തെ റക്അതിലെ സുജൂദിലാണ് ആദ്യ റക്അതില്‍ റുകൂഅ് ചെയ്തുവോ എന്ന സംശയം വന്നതെങ്കില്‍ ഈ രണ്ടാമത്തെ റക്അത് ഒന്നാമത്തേതായി പരിഗണിക്കപ്പെടും. അവിടന്നങ്ങോട്ടു വീണ്ടും മൂന്നു റക്അതുകള്‍ കൊണ്ടു വന്ന് നിസ്കാരം പൂര്‍ത്തിയാക്കണം. നിസ്കാരം കഴിഞ്ഞതിനു ശേഷമുണ്ടായ അത്തരം സംശയങ്ങള്‍ക്കു പ്രസക്തിയില്ല.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter