നിത്യ അശുദ്ധി ഇല്ലാത്ത ഒരാളുടെ നിസ്കാരത്തിനിടയില്‍ മൂത്രം പുറത്ത് വന്നോ എന്ന് സംശയിച്ചാല്‍ നിസ്കാരം ബത്ത്വിലാകുമോ?
ചോദ്യകർത്താവ്
ശാജഹാന്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ശുദ്ധിയുണ്ടെന്നു ഉറപ്പായതിനു ശേഷം ശുദ്ധി നീങ്ങിയോ എന്നു സംശയിച്ചാല്‍ അതു ശുദ്ധിയുള്ളതായി തന്നെ കരുതണം. മൂത്രം പുറത്തു വന്നോ എന്നു സംശയിച്ചാലും ഇതു തന്നെയാണ് വിധി. പക്ഷേ, പിന്നീട് മൂത്രം പുറത്തു വന്നിരുന്നുവെന്ന് ഉറപ്പായാല്‍ നിസ്കാരം മടക്കി നിസ്കരിക്കല്‍ നിര്‍ബന്ധമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.