25 വയസ്സായ ഒരാള്‍ അയാളുടെ 15 വയസ്സ് മുതല്‍ 22 വയസ്സ് വരെ പൂര്‍ണമായി നമസ്കരിച്ചിട്ടില്ല. വിട്ട് പോയ നിസ്കാരം ഖദാ വീട്ടുമ്പോള്‍ ഇന്നാല്‍ ഇന്ന ദിവസത്തെ നിസ്കാരം എന്ന് നിയ്യതിന്റെ കൂടെ പറയേണ്ടതുണ്ടോ? .ഖളാഅ് വീട്ടാനുള്ള മാര്‍ഗങ്ങള്‍ വിശദീകരിക്കുമോ?

ചോദ്യകർത്താവ്

muhammed faisal

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നഷ്ടപ്പെട്ടു പോയ നിസ്കാരങ്ങള്‍ ഖദാ വീട്ടുമ്പോള്‍ ഇന്ന ദിവസത്തെ നിസ്കാരം എന്ന് നിയ്യതില്‍ പറയേണ്ടതില്ല. ളുഹ്റാണ് നഷ്ടപ്പെട്ടെതെങ്കില്‍ أصلي فرض الظهر എന്ന് മാത്രമേ നി൪ബന്ധമായി പറയേണ്ടതുളളൂ. ബുധനാഴ്ചത്തെ നിസ്കാരം ഖദായുള്ള ആള്‍ പിഴച്ച് വ്യായാഴ്ചത്തെ നിസ്കാരം എന്ന് പറഞ്ഞാലും നിസ്കാരത്തെ ബാധിക്കില്ല. കാരണമില്ലാതെ നഷ്ടപ്പെട്ടുപോയതാണെങ്കില്‍ അത്യാവശ്യ കാര്യങ്ങള്‍ കഴിഞ്ഞ് ബാക്കി സമയം മുഴുവനും അവ ഖദാ വീട്ടിത്തീര്‍ക്കാനായി ഒഴിഞ്ഞിരിക്കണം.  നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ക്ക് കൃത്യമായ കണക്കില്ലെങ്കില്‍ ഏകദേശം ധാരണവരുന്നവരെ നിസ്കരിച്ചുവീട്ടണമെന്നാണ് പണ്ഡിത മതം. നഷ്ടപ്പെട്ടുപോയ നിസ്കാരങ്ങള്‍ മുഴുവനും ഖദാ വീട്ടുമെന്ന് ഉറച്ച തീരുമാനമുണ്ടാവുകയും അതിനായി ദിവസവും പ്രത്യേക കണക്ക് വെച്ച് നിസ്കരിക്കുകയും ചെയ്യുക. ഖദാ വീട്ടുമ്പോള്‍ ത൪തീബായി നിസ്കരിക്കല്‍ സുന്നതാണ്. ഒരു ദിവസത്തെ നിസ്കാരം മുഴുവ൯ ഖദാ ഉള്ളവനാണെങ്കില്‍ സ്വുബ്ഹ് കൊണ്ട് തുടങ്ങി ഇശാഇല്‍ അവസാനിപ്പിക്കുന്നതാണ് സുന്നത്. ഫര്‍ളുകള്‍ മാത്രം നിര്‍വ്വഹിച്ച് ഖദാഅ് വീട്ടിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ നിസ്കാരങ്ങള്‍ ഖദാ വീട്ടാനാകും. അങ്ങനെ വീട്ടുകയാണ് അഭികാമ്യവും. കാരണം മരണം വരുന്നതിനു മുമ്പേ പരമാവധി വീട്ടി തീര്‍ക്കാമല്ലോ... വജ്ജഹ്തുവും സൂറതും ആദ്യത്തെ തശഹ്ഹുദും സ്വലാതിന്‍റെ ദീര്‍ഘവും ശേഷമുള്ള ദുആയും ഒഴിവാക്കുക, സുജൂദ്, റുകൂഅ്, ഇഅ്തിദാല്‍, ഇടയിലെ ഇരുത്തം എന്നിവ സുബ്ഹാനല്ലാഹ് എന്ന ഖദ്റില്‍ ചുരുക്കുക കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter