ഇശ്‍റാഖ് നിസ്കാരം എന്ന പേരില് ഒരു നിസ്കാരം ഉണ്ടോ?എങ്കില്‍ അത് എപ്പോഴാണ് നിര്‍വഹിക്കേണ്ടത്?

ചോദ്യകർത്താവ്

അബ്ദുുല്‍ അസീസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇശ്റാഖ് നിസ്‍കാരവും ദുഹാ നിസ്‍കാരവും ഒന്ന് തന്നെയാണെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച് ദുഹാ നിസ്കാരത്തിന്റെ സമയം തന്നെയാണ് ഇശ്റാഖിന്റെയും സമയം.രണ്ട് നിസ്കാരവും വിത്യസ്തമാണെന്നാണ് ഇബ്നു ഹജര്‍ (റ) അടക്കമുള്ള വലിയൊരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം. ഈ അഭിപ്രായമനുസരിച്ച് സൂര്യന്‍ ഉദിച്ച് ഇരുപത് മിനുട്ട് (ഒരു കുന്തത്തിന്റെ കണക്ക് ഉയര്‍ന്ന ശേഷം) കഴിഞ്ഞാണ് ഇശ്റാഖ് നിസ്കരിക്കേണ്ടത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter