തഹജ്ജുദ് നിസ്കാരം വീട്ടില്‍ നിന്നും നിസ്കരിക്കുന്നതിനാണോ പള്ളിയില്‍ പോയി നിസ്കരിക്കുന്നതിനാണോ കൂടുതല്‍ പ്രതിഫലം. ഏതാണ് കൂടുതല്‍ നല്ലത്?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഫര്‍ള് നിസ്കാരമല്ലാത്ത എല്ലാ നിസ്കാരവും വീട്ടില്‍ നിന്ന് നിസ്കരിക്കലാണ് ഉത്തമമെന്ന് നബി തങ്ങള്‍ പറഞ്ഞിട്ടുണ്ട് അങ്ങനെ വീട്ടില്‍ നിന്ന് നിസ്കരിക്കാന്‍ കല്‍പിക്കുകയും ചെയ്തിട്ടുണ്ട്. നബി (സ) പറയുന്നു: പള്ളിയില്‍ നിന്ന് ഫര്‍ള് നിസ്കരിച്ചാല്‍ ഒരു വിഹിതം നിങ്ങള്‍ വീട്ടിലുമാക്കുക, നിങ്ങളുടെ വീടുകളില്‍ നിസ്കാരം മൂലം അള്ളാഹു ധാരാളം നന്മകള്‍ സൃഷ്ടിക്കും. മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം: വീടുകളില്‍ നിന്നും നിങ്ങള്‍ നിസ്കരിക്കുക വീടുകളെ നിങ്ങള്‍ ഖബ്റുകളാക്കി മാറ്റരുത്. ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ തഹജ്ജുദടക്കമുള്ള സുന്നത് നിസ്കാരങ്ങള്‍ വീട്ടില്‍ വെച്ച് നിസ്കരിക്കലാണ് ഉത്തമമെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രിയാഇല്ലാതിരിക്കാനും വീട്ടലും വീട്ടുകാരിലും ബറകതിനും വീട്ടില്‍ ശൈതാന്റെ ഉപദ്രവങ്ങളില്ലാതിരിക്കാനുമാണിത്. വീട്ടില്‍ ഖിബ്‍ല തെറ്റാന്‍ സാധ്യതയുണ്ടെങ്കിലും വീട്ടിലേക്ക് പിന്തിപ്പിച്ചാല്‍ മടികാരണം നിസ്കാരമൊഴിവാക്കുമെന്ന് ഭയന്നാലും പള്ളിയില്‍ വെച്ച് തന്നെ നിസ്കരിക്കലാണുത്തമം. എന്നാല്‍ ളുഹാ, ത്വവാഫിന്റെ രണ്ട് റകഅത്, ജുമുഅക്ക് നേരത്തെ വന്നവന്റെ സുന്നത്, ഇഅ്തികാഫിരിക്കുന്നവന്റെ സുന്നത് നിസാകാരങ്ങള്‍, ഇസ്തിഖാറത്, മീഖാതില്‍ പള്ളിയുണ്ടെങ്കില്‍ അവിടെ വെച്ച് ഇഹ്റാം ചെയ്തതിനു ശേഷമുള്ള നിസ്കാരം, യാത്രക്ക് പുറപ്പെടുമ്പോഴും തിരിച്ച് വരുമ്പോഴുമുള്ള നിസ്കാരങ്ങള്‍, ജമാഅത് സുന്നതുള്ള നിസ്കാരങ്ങള്‍ തുടങ്ങിയവ പള്ളിയില്‍ വെച്ചാണ് നിസ്കരിക്കേണ്ടതെന്ന് പണ്ഡിതന്മാര്‍ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter