മുമ്പ് കുറെ നിസ്കാരം കാരണമില്ലാതെ ഒഴിവക്കിയിട്ടുണ്ട്.. അത് എങ്ങനെ ഖളാഅ്‍ വീട്ടും.. അത് ഖളാഅ്‍ വീട്ടാതെ സുന്നത് നിസ്കരിക്കാമോ?
ചോദ്യകർത്താവ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
ജീവിക്കാനാവശ്യമായ അത്യാവശ്യ സമയങ്ങള്‍ മാറ്റി നിര്‍ത്തി മറ്റെല്ലാ സമയവും ഖളാഅ് വീട്ടാനായി ഒഴിഞ്ഞിരിക്കണം. ഫര്‍ളുകള്‍ മാത്രം നിര്‍വ്വഹിച്ച് ഖദാഅ് വീട്ടിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ നിസ്കാരങ്ങള്‍ ഖദാ വീട്ടാനാകും. അങ്ങനെ വീട്ടുകയാണ് അഭികാമ്യവും. കാരണം മരണം വരുന്നതിനു മുമ്പേ പരമാവധി വീട്ടി തീര്‍ക്കാമല്ലോ... വജ്ജഹ്തുവും സൂറതും ആദ്യത്തെ തശഹ്ഹുദും സ്വലാതിന്‍റെ ദീര്‍ഘവും ശേഷമുള്ള ദുആയും ഒഴിവാക്കുക, സുജൂദ്, റുകൂഅ്, ഇഅ്തിദാല്‍, ഇടയിലെ ഇരുത്തം എന്നിവ സുബ്ഹാനല്ലാഹ് എന്ന ഖദ്റില്‍ ചുരുക്കുക....
ഖളാഅ് വീട്ടാതെ സുന്നത് നിസ്കരിക്കുന്നതിന്റെ വിധി മുമ്പ് പ്രസ്താവിച്ചത് ഇവിടെ വായിക്കുക.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.