സഹ്‍വിന്റെ സുജൂദില്‍ മൂന്നു പ്രാവശ്യം ദിക്റ് ചൊല്ലണോ?
ചോദ്യകർത്താവ്
റസീന മുജീബ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.
സാധരണ നിസകാരത്തിലുള്ളത് പോലെ, ഇടയില്‍ ഇരുത്തത്തോട് കൂടെയുള്ള രണ്ട് സുജൂദുകളാണ് സഹ്‍വിന്‍റെ സുജൂദുകളുടെയും രൂപം. സാധാരണ സുജൂദുകളില്‍ ചൊല്ലുന്ന ദിക്റ് തന്നെയാണ് ചൊല്ലേണ്ടത്. അത് മൂന്ന് പ്രാവശ്യം ചൊല്ലലും സുന്നതാണ്. എന്നാല്‍ (سُبْحَانَ مَنْ لاَ يَنَامُ وَلاَ يَسْهُو) എന്നും ചെല്ലാവുന്നതാണ്. അമലുകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ നാഥന്‍ തൌഫീഖ് നല്‍കട്ടെ