ഫാത്തിഹയുടെ ഇടയില്‍ തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് പറഞ്ഞാല്‍ ഫാത്തിഹ മടക്കിയോതണോ?ഇല്ലെങ്കില്‍ നിസ്കാരം സ്വഹീഹ് ആവുകയില്ലേ?
ചോദ്യകർത്താവ്
സൈനല്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തുമ്മിയാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയല്‍ സുന്നതാണ്. നിസ്കാരത്തിലും അത് തന്നെയാണ് വിധി. എന്നാല്‍ നിസ്കാരത്തില്‍ അത് പറയേണ്ടത് സ്വന്തം ശരീരം മാത്രം കേള്‍ക്കും വിധം വളരെ പതുക്കെയാണ്. നിസ്കാരത്തില്‍ ഫാതിഹ ഓതുന്നതിനിടയിലാണ് തുമ്മി അല്‍ഹംദുലില്ലാഹ് എന്ന് പറഞ്ഞതെങ്കില്‍ ഫാതിഹ ആദ്യം മുതല്‍ മടക്കി ഓതേണ്ടതുമാണ്. കാരണം ഫാതിഹയില്‍ മുവാലാത് നിര്‍ബന്ധമാണ്. അതിനാല്‍ നിസ്കാരവുമായി ബന്ധമില്ലാത്ത ഏതെങ്കിലും ദിക്റ് ഫാതിഹിക്കിടയില്‍ പറഞ്ഞാല്‍ ഫാതിഹ മുറിയും അതോടെ മടക്കി ഓതലും നിര്‍ബന്ധമാവും. മടക്കി ഓതിയില്ലെങ്കില്‍ നിസ്കാരം ബാത്വിലാവും.എന്നാല് ഒരാളില് നിന്ന് അറിയാതെയോ മറന്നോ സംഭവിച്ചിട്ടുണ്ടെങ്കില് അതു മൂലം ഫാതിഹയുടെ തുടര്ച്ച (മുവാലാത്) നഷ്ടപ്പെടുകയില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.