ഗള്‍ഫ്‌ നാടുകളില്‍ ജുമുഅ നിസ്കാരത്തിന്‌ പള്ളിയില്‍ എത്താന്‍ കഴിയാത്തവര്‍ ധാരാളമാണ്‌. വല്ല ഫുട്ട്‌ പാതിലോ മറ്റോ ആണ്‌ നിസ്കരിക്കുക. ഇമാമിനെയൊ ഇമാമിനെ തുടര്‍ന്നവനെയോ കാണാന്‍ സാധിക്കുന്നില്ല. എങ്കില്‍ ജുമുഅ സ്വഹീഹാകുമൊ?

ചോദ്യകർത്താവ്

അബ്ദുല്ലാഹ്‌

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഇമാം പള്ളിയിലും മഅ്മൂം പള്ളിയുടെ പുറത്തുമായാല്‍ രണ്ട് നിബന്ധനകളോടെ മാത്രമേ ജമാഅത് ശരിയാവൂ. ഒന്ന് പള്ളിയുടെയും പുറത്തുള്ള മഅ്മൂമിന്റെയും ഇടയില്‍ മുന്നൂറ് മുഴത്തില്‍ (ഏകദേശം 137.16 മീറ്റര്‍) അധികം ഉണ്ടാകാതിരിക്കുക. പള്ളിക്ക് പുറത്തും സ്വഫ്ഫുകളുണ്ടെങ്കില്‍ അവസാനത്തെ സ്വഫ്ഫിന്റെയും പുറത്തുള്ള മഅ്മൂമിന്റെയും ഇടയില് മുന്നൂറ് മുഴത്തിലധികം ഉണ്ടാകാതിരിക്കലാണ് നിബന്ധന. രണ്ട് ഇമാമിനെയോ മറ്റു മഅ്മൂമുകളേയോ കാണുന്നതിനെയോ ഇമാമിലേക്ക് ഖിബ്‍ലക്ക് പുറം തിരിയാതെ എത്തിച്ചേരാനുള്ള വഴി തടയുന്നതോ ആയ  മറയില്ലാതിരിക്കുക. അപ്പോള്‍ ചോദ്യത്തില്‍ പറയപ്പെട്ട പള്ളിക്ക് പുറത്ത് നിസ്കരിക്കുന്ന മഅ്മൂമിന്റെ നിസ്കാരം ശരിയാവണമെങ്കില്‍ പള്ളിക്കു പുറത്തും സ്വഫ്ഫുകളുണ്ടെന്നതിനാല്‍ അവസാനത്തെ സ്വഫ്ഫിനും അവനും ഇടയില്‍ 300 മുഴത്തില്‍ കുറവായിരിക്കണം പുറമെ ഇമാമിനേയോ മറ്റു മഅ്മൂമുകളേയോ കാണുകയും ഇമാമിലേക്ക് ഖിബ്‍ലക്ക് പുറം തിരിയാതെ എത്തിച്ചേരാനുള്ള വഴിയുണ്ടായിരിക്കുകയും വേണം. ജനലിലൂടെയോ മറ്റോ കണ്ടാല്‍ മാത്രം മതിയാവില്ല ഇമാമിലേക്ക് എത്തിച്ചേരാനുള്ള വഴിയും ആവശ്യമാണ്. ഇമാമിനേയോ മറ്റു മഅ്മൂമുകളേയോ കാണാതെയാണ് ചോദ്യത്തില്‍ പറയപ്പെട്ട ആള്‍ നിസ്കരിക്കുന്നതെന്നതിനാല്‍ ആ തുടര്‍ച്ച ശരിയാവില്ല. അതിനാല്‍  അവന്റെ ജുമുഅയും ശരിയാവില്ല. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter