വിഷയം: മദയ് ശുദ്ധിയാക്കൽ
ഭാര്യയുമായി സംസാരിക്കുമ്പോൾ അല്ലേൽ ചെറിയ ഒരു സ്പർശനം ഉണ്ടാകുമ്പോൾ തന്നെ മദയ് പുറപ്പെടുന്നു. Control ചെയ്യാൻ കഴിയുന്നില്ല. ഇത് മദയ് കഴുകി ശുദ്ധിയാക്കുന്നതിന്ന് പ്രയാസം ഉണ്‌ടാക്കുന്നു. മദ്യ് ആയ ഭാഗത്ത് വെളളം കുടയൽ കൊണ്ട് നജസ് ശുദ്ധിയാകുമോ? മദ്യ് ആയ വസ്ത്രം മറ്റു വസ്ത്ര ഭാഗത്തിൽ തട്ടുമ്പോൾ അവിടെയും കഴുകേണ്ടി വരുമോ?
ചോദ്യകർത്താവ്
Mohammed
Aug 23, 2022
CODE :Fiq11323
അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
മദ്‍യ് നജസാണ്. നിസ്‍കാരത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അത് കഴുകി ശുദ്ധിയാക്കല്‍ നിര്‍ബന്ധമാണ്. അത് വസ്ത്രത്തില്‍ പുരളുന്ന പക്ഷം ആ ഭാഗവും കഴുകേണ്ടതാണ്. വസ്ത്രത്തിലെ ഈ നനവ് മറ്റെവിടെയെങ്കിലും പടര്‍ന്നാല്‍ ആ ഭാഗവും കഴുകേണ്ടി വരും. ഭാര്യയുമായി സംസാരിക്കുമ്പോഴെല്ലാം മദ്‍യ് പുറപ്പെടുന്നുവെന്നത് മദ്‍യ് കഴുകാതിരിക്കാനുളള ഇളവ് ആയി പരിഗണിക്കുകയില്ല. നിസ്കരിക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ മദ്‍യ് പുറപ്പെടാനുള്ള കാരണങ്ങളില്‍ നിന്ന് വിട്ട് നിന്ന് എല്ലാ നിലയിലും അള്ളാഹു സ്വീകരിക്കുന്ന വിധം നിസ്കരിക്കാന്‍ സത്യവിശ്വാസികളായ നാം ബാധ്യസ്തരാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


