വിഷയം: പുരുഷന്റെ ഔറത് നമസ്കാരവേളയിൽ
നമസ്കാര വേളയിൽ പുരുഷന്റെ ഔറത് എവിടെയൊക്കെയാണ്, തോൾ ഭാഗം മറക്കൽ നിർബന്ധമുണ്ടോ.
ചോദ്യകർത്താവ്
9746766779
Sep 5, 2022
CODE :Fiq11347
അള്ളാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും. നബി (സ്വ) യിലും കുടുംബത്തിലും അനുചരന്മാരിലും അള്ളാഹുവിന്‍റെ സ്വലാതും സലാമും സദാ വര്‍ഷിക്കട്ടെ.
മുട്ട് പൊക്കിളിനിടയിലുള്ളതാണ് നിസ്കാരത്തിലെ പുരുഷന്‍റെ ഔറത്. ഔറത് മറച്ചുവെന്ന് ഉറപ്പ് വരുത്താന്‍ രണ്ട് കാല്‍മുട്ട്, പൊക്കിള്‍ എന്നിവയില്‍ നിന്ന് അല്‍പം മറക്കലും നിര്‍ബന്ധമാണ്. തോള്‍ഭാഗം മറക്കല്‍ നിര്‍ബന്ധമില്ലെങ്കിലും അത് മറക്കാതെ നിസ്കരിക്കല്‍ കറാഹതാണ്. തോള്‍ഭാഗത്ത് വസ്ത്രമൊന്നുമില്ലാതെ ഒറ്റ വസ്ത്രത്തില്‍ നിങ്ങളാരും നിസ്കരിക്കരുതെന്ന് നബി സ്വ തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
നിസ്‍കാരം അള്ളാഹുവുമായുള്ള സംഭാഷണമാണല്ലോ. അതിനാല്‍ അള്ളാഹുവിന്‍റെ മുമ്പില്‍ പൂര്‍ണ്ണമായ അദബ് പാലിച്ചായിരിക്കണം നാം സന്നിഹിതരാവേണ്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


