വിഷയം: ‍ നിസ്കാരം , തൌബ

ഒരാൾ 35 വർഷത്തെക്കാൾ കൂടുതൽ നിർബന്ധ കർമങ്ങൾ ( നിസ്കരം, സക്കാത്ത് , നോമ്പ്, വിതിർ സക്കാത്ത് , പോലോത്തവ ) നിർവഹിക്കാതിരുക്കുകയും ഇനി അങ്ങോട്ട് നന്നായി ജീവിക്കാൻ തീരുമാനിക്കുകയും ചെയ്താൽ എന്താണ് ചെയ്യുക . ലൈലത്തുൽ ഖദ്ർ പോലുള്ള രാത്രിൽ ചെയ്യാൻ പറ്റുന്ന അത്രയും നിസ്കാരം നിർവഹിച്ചാൽ മതിയാകുമോ ?

ചോദ്യകർത്താവ്

samir

Mar 25, 2024

CODE :Fiq13412

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 ഇനി അങ്ങോട്ട് നന്നായി ജീവിക്കണം എന്ന തീരുമാനം പ്രശംസനീയവും പ്രതിഫലാർഹവുമാണ്. ഇങ്ങനെ തീരുമാനമെടുത്ത വെക്തിയെ കരുണാമയനായ അല്ലാഹു അനുഗ്രഹക്കട്ടെ.

ഇത്തരത്തിലുള്ളവർ ആദ്യം ചെയ്യേണ്ടത് നല്ല നിലക്ക് പശ്ചാത്തപിച്ചു (തൌബ ചെയ്ത്) മടങ്ങുക എന്നതാണ്. ഇതു വരെ നിസ്കരിക്കാതിരുന്നതും മറ്റു നിർവഹകിക്കേണ്ട നിർബന്ധ ബാദ്ധ്യതകൾ നിർവഹിക്കാതിരുന്നതുമെല്ലാം കുറ്റകരം തന്നെയാണല്ലോ. അതെല്ലാം നാഥനായ അല്ലാഹുവിനോട് കരഞ്ഞു കരഞ്ഞു മാപ്പ് ചോദിക്കുക. ഇനി അങ്ങോട്ട് സമയാസമയത്ത് തന്നെ നിസ്കരിച്ച് നല്ല നിലക്ക് മുന്നോട്ട് പോകുമെന്ന് മനസ്സിൽ ഉറച്ച തീരുമാനമെടുക്കുകയും അങ്ങനെ തന്നെ നല്ല നിലക്ക് ജീവിച്ചു മുന്നോട്ട് പോവുകയും ചെയ്യുക. ഇതാണ് ആദ്യമായി ചെയ്യേണ്ട അതിപ്രധാന കാര്യം. 

പിന്നീട്, നഷ്ടപ്പെട്ട നിസ്കാരങ്ങളും നോമ്പുകളും കൊടുക്കേണ്ടിരുന്ന സകാതുമെല്ലാം മെല്ലേ മെല്ലേ പ്രയാസമനുഭവിക്കാതെ തന്നെ നിർവഹിച്ചു വരിക. ഒപ്പം, ഇതിനുള്ള സഹായത്തിനായി അല്ലാഹുവിനോട് നിരന്തരമായി ദആ ചെയ്തു കൊണ്ടിരിക്കുക. എന്നല്ലാതെ, ലൈലതുൽ ഖദ്റിന്‍റെ രാത്രിയിൽ ഒറ്റ പ്രവശ്യം എല്ലാം നിർവഹിച്ചാൽ നഷ്ചപ്പെട്ടതിനെല്ലാം അത് മതിയാകും എന്ന ചിന്ത തെറ്റാണ്. ലൈലതുൽ ഖദ്റിൽ പ്രവർത്തനങ്ങളുടെ ഖ്വാലിറ്റിയാണ് കൂടുന്നത്, ക്വാണ്റ്റിറ്റി അല്ലെന്ന് ചുരുക്കം. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter