വിഷയം: ഞണ്ട്
ഞെണ്ട് ഭക്ഷിക്കുന്നതിൽ തെറ്റുണ്ടോ?
ചോദ്യകർത്താവ്
നിഷ്‌ട
Apr 3, 2024
CODE :Fiq13504
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ
സമുദ്രത്തിൽ മാത്രം ജീവിക്കുന്ന എല്ലാ ജീവികളും ഭക്ഷ്യയോഗ്യമാണ്. എന്നാൽ, കരയിലും കടലിലും ജീവിക്കുന്ന ഞെണ്ടിൽ ശാഫിഈ മദ്ഹബിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഭക്ഷ്യയോഗ്യമല്ലെന്ന് ഇമാം റംലി(റ) പറയുന്നുണ്ടെങ്കിലും തവള, വിഷമുള്ള ജീവി എന്നിവ ഒഴികെ എല്ലാ സമുദ്ര ജീവികളും അനുവദനീയമാണെന്നതാണ് സ്വീകാര്യവും പ്രാമാണികവുമെന്ന് ഇമാം നവവി(റ) പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞെണ്ട് ഭക്ഷ്യയോഗ്യമാണെന്ന അഭിപ്രായത്തെ ഇബ്നു ഹജർ(റ) പ്രബലപ്പെടുത്തിട്ടുണ്ട്. ആകയാൽ, ഞെണ്ട് ഭക്ഷ്യയോഗ്യമാണോ എന്നതിൽ ശാഫിഈ കർമശാസ്ത്രത്തിൽ രണ്ട് ആധികാരികാഭിപ്രായങ്ങുണ്ടെന്ന് ചുരുക്കം. അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് ഉപേക്ഷിക്കലാണ് ഉചിതം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


