വിഷയം: ‍ Interaction with opposite gender

ക്ലാസ്സിൽ കൂടെ പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഇസ്ലാമിക സന്ദേശങ്ങൾ അയക്കാമോ? അവർ പലപ്പോഴും ഇങ്ങോട്ട് അയക്കുന്നു എന്താണ് ചെയ്യേണ്ടത്??

ചോദ്യകർത്താവ്

Muhamad javad km

Nov 6, 2020

CODE :Oth10000

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അന്യസത്രീപുരുഷന്മാര്‍ തമ്മില്‍ വാട്സപ്പിലോ മറ്റു സോഷ്യല്‍മീഡിയകളിലൂടെയോ പരിചയപ്പെടുന്നതും പരിചയം പുതുക്കുന്നതും  സന്ദേശങ്ങള്‍ കൈമാറുന്നതും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും ഒരിക്കലും ഇസ്ലാം പ്രോല്‍സാഹിപ്പിക്കുന്നില്ല. അവരുമായുള്ള അടിയന്തിരമായ മതവിഷയങ്ങളില്‍ ഇടപെടേണ്ടി വരുന്ന സാഹചര്യമുണ്ടെങ്കില്‍ അവരുടെ രക്ഷിതാക്കളെ ബന്ധപ്പെടുകയാണ് വേണ്ടത്. ഇസ്ലാം വളരെ പുണ്യകരവും പ്രതിഫലാര്‍ഹവുമാണെന്ന് പഠിപ്പിച്ച സലാം പറയല്‍ പോലും അന്യപുരുഷന്മാര്‍ തമ്മില്‍ പാടില്ലല്ലോ. സലാം പറഞ്ഞ് നന്മയില്‍ തുടങ്ങുന്ന ബന്ധത്തിലൂടെ പിന്നീട് അപകടങ്ങള്‍ വന്നേക്കാമെന്ന സാധ്യത പരിഗണിച്ച് സലാം പറയല്‍ പോലും നിരുത്സാഹപ്പെടുത്തിയതില്‍ നിന്ന് ഇസ്ലാമികസന്ദേശങ്ങള്‍ അയക്കുന്നതിന്‍റെ വിധി മനസ്സിലാക്കാമല്ലോ. അവരയക്കുന്ന മെസേജുകള്‍ക്ക് മറുപടി നല്‍കുന്നത് ഭൂഷണമല്ലാത്തതിനാല്‍ മെസേജ് അയക്കരുതെന്ന് പറയുകയോ ബ്ലോക്ക് ചെയ്യുകയോ ആവാം.   

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter