വിഷയം: ‍ ട്രാന്‍സജന്‍ററുകളുടെ വിധികള്‍

ട്രാന്‍സജന്റേഴ്സുമായുള്ള വിവാഹ ബന്ധം, നിസ്കാരത്തിലെ പിന്തുടർച്ച, അവരോടൊത്തുള്ള ജോലി തുടങ്ങിയ വിഷങ്ങളിലെ ഇസ്‍ലാമിക വിധികള്‍ വിശദീകരിക്കാമോ?

ചോദ്യകർത്താവ്

Basheer

May 21, 2017

CODE :Fiq8548

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഹിജഡകളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മൂന്ന് തരമായാണ് ഹിജഡകളെ ഇസ്‍ലാം കാണുന്നത്. ഒന്ന് പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായവര്‍, രണ്ട് സ്ത്രീയാണെന്ന് വ്യക്തമായവര്‍, മൂന്ന് പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാനാവാത്തവര്‍. ഈ മൂന്നില്‍  പുരുഷനാണെന്ന് അടയാളങ്ങള്‍ കൊണ്ട് വ്യക്തമായവരെ പുരുഷന്‍മാരായും സ്ത്രീയാണെന്ന് വ്യക്തമായവരെ സ്ത്രീകളായും പരിഗണിക്കപ്പെടണം. പുരുഷനോ സ്ത്രീയോ എന്ന് തിരിച്ചറിയാത്തവരെയാണ് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഖുന്‍സകളായി (മൂന്നാംലിംഗക്കാര്‍) പരിഗണിക്കുന്നത്.
അവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങളറിയാന്‍ ഈ ലേഖനം വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter