ഒരാൾ തുമ്മിയതിനു ശേഷം ٱلْحَمْدُ لِلَّـهِ رَبِّ ٱلْعَـٰلَمِينَ എന്ന് പറയാണ് പറ്റുമോ ? അങ്ങനെ പറഞ്ഞാൽ കേൾക്കുന്നവർ എന്ത് മറുപടി ആണ് പറയേണ്ടത് ?
ചോദ്യകർത്താവ്
Rahman
May 27, 2017
CODE :Abo8554
അള്ളാഹുവിന്‍റെ തിരുനാമത്തില്‍. അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും പേരില്‍ അള്ളാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ച് കൊണ്ടിരിക്കട്ടെ.
തുമ്മുന്നവന്‍ الحمد لله എന്ന് പറയുന്നതിനേക്കാള്‍ പുണ്യമാണ് الحمد لله رب العالمين എന്ന് പറയുന്നത്. അതിലേറെ ഉത്തമമാണ് الحمد لله على كل حال എന്ന് പറയുന്നത്. തുമ്മിയവന്‍ അള്ളാഹുവിനെ സ്തുതിച്ചാല്‍ يرحمك الله എന്ന് പറയല്‍ സുന്നതാണ്. ചെറിയ കുട്ടികള്‍ തുമ്മിയതിനു ശേഷം الحمد لله പറഞ്ഞാല്‍ أصلحك الله، أنشأك الله إنشاء صالحا، بارك الله فيك തുടങ്ങിയ ദുആകളിലേതെങ്കിലും ചെയ്യാം. يرحمك الله എന്നും പറയാം.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ


