മില്കി ബാർ ഐസ്ക്രീം തുടങ്ങിവയിൽ പന്നി നെയ്യ് ഉണ്ട് എന്ന് കേട്ടു അത് സത്യമാണോ ?ഇനി അതിൽ പന്നി നെയ്യ് ഉണ്ടെങ്കിലും അത് ലഭിക്കുന്ന കടകളിൽ നിന്നും നമുക്ക് വേറെ സാധനങ്ങൾ വാങ്ങാൻ പറ്റുമോ ?
ചോദ്യകർത്താവ്
Ashiq
Jul 17, 2017
CODE :Oth8760
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മിക്കവാറും നജസുണ്ടാവാനുള്ള സാധ്യതയുണ്ടെങ്കിലും നാം ഉപയോഗിക്കുന്ന വസ്തുവില്‍ നജസ് ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പില്ലാത്തിടത്തോളം അത് ശുദ്ധിയുള്ളതായി കണക്കാക്കണം. അതിനെ കുറിച്ച് ചികഞ്ഞു അന്വേഷിക്കേണ്ട ബാധ്യത നമുക്കില്ല. നബി (സ) തങ്ങള്‍ ശാമില്‍നിന്നു കൊണ്ടു വന്ന പാല്‍കട്ടി കഴിച്ചതായി ഹദീസില്‍ കാണാം. ശാമില്‍ നിര്‍മ്മിക്കപ്പെടുന്ന പാല്‍കട്ടിയില്‍ പന്നി നെയ്യ് ചേര്‍ക്കുന്നതായി അന്ന് പരക്കെ പറയപ്പെട്ടിരുന്നു. എങ്കിലും നബി(സ) അതിനെ കുറിച്ച് ചൂഴ്ന്ന് അന്വേഷിച്ചില്ല. അതു പോലെ യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെടുന്ന പഞ്ചസാരയില്‍ പന്നിയുടെ രക്തം കലര്‍ത്തപ്പെടുന്നുണ്ടെന്ന വാര്‍ത്തയുണ്ടെങ്കിലും നമ്മുക്ക് ലഭിച്ച പഞ്ചസാരയില്‍ പന്നിയുടെ ചോര കലര്‍ത്തിയതായി ഉറപ്പില്ലാത്തതിനാല്‍ അവ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഫുഖഹാക്കള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താല്‍ നമ്മുടെ കൈകളിലിരിക്കുന്ന മില്‍കിബാര്‍ അല്ലെങ്കില്‍ ഐസ്ക്രീം എന്നിവയില്‍ പന്നിനെയ്യ് കലര്‍ത്തപ്പെട്ടതായി നമുക്ക് ഉറപ്പ് ലഭിച്ചിട്ടില്ല. അതിന്‍റെ നിര്‍മ്മാക്കളതില്‍ പന്നിനെയ്യ് ചേര്‍ത്തതായി പരസ്യപ്പെടുത്തിയിട്ടുമില്ലെന്നിരിക്കെ ഏതെങ്കിലും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ നാം അത്തരം വസ്തുക്കള്‍ മാറ്റി വെക്കേണ്ടതില്ല.
പ്രസ്തുത വസ്തുക്കളില്‍ നജസ് ഉണ്ടവട്ടെ ഇല്ലാതിരിക്കട്ടെ അത് വില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മറ്റു വസ്തുക്കള്‍ വാങ്ങുന്നതിനു വിരോധമില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.


