ഞാൻ ഒരു ഷോപ്പിൽ വർക്ക് ചെയ്യുന്നു ഞാൻ ഷൂ ധരിക്കാറുണ്ട് . വുളു,എടുക്കുമ്പോള്‍ സോക്സ് നിർബന്ധമായും അഴിക്കേകേണ്ടതുണ്ടോ അല്ല മുകളിലൂടെ തടവിയാൽ വുളൂ ശരിയാവുമോ

ചോദ്യകർത്താവ്

മുബഷീർ

Aug 20, 2017

CODE :Abo8794

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

സോക്സിന് മുകളില്‍ തടവുന്നത് ഇന്ന് ഏറെ വ്യാപകമാണ്, വിശിഷ്യാ ഗള്‍ഫ് നാടുകളില്‍. ഖുഫിന് മേല്‍ തടവാം എന്ന ഇളവില്‍നിന്നാണ് ഇത് വരുന്നത്. എന്നാല്‍ കര്‍മ്മശാസ്ത്രത്തിലെ നാല് മദ്ഹബ് പ്രകാരവും ഖുഫിന് മേലെ തടവാന്‍ ചില നിബന്ധനകളുണ്ട്. ഖുഫ് ശുദ്ധിയുള്ളതായിരിക്കണം, ധരിച്ചത് ശുദ്ധിയോടെയായിരിക്കണം, കാലിന്റെ കഴുകല്‍നിര്‍ബന്ധമായ മുഴുവന്‍ ഭാഗത്തെയും മറക്കുന്നതായിരിക്കണം, വെള്ളം ചേരുന്നത് തടയുന്നതായിരിക്കണം, അത് മാത്രം ധരിച്ചുകൊണ്ട് യാത്രക്കാരന്റെ സാധാരണ ആവശ്യങ്ങള്‍ക്കായി തുടര്‍ച്ചയായി നടക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നിവയാണ് ആ നിബന്ധനകള്‍. (തുഹ്ഫ, ശറഹ് ദര്‍ദീര്‍, ഹിദായ, മുഗ്നി) ഇതില്‍ അവസാനം പറഞ്ഞ രണ്ട് നിബന്ധനകളും സാധാരണ സോക്സുകളില്‍ പാലിക്കപ്പെടാത്തതിനാല്‍ അവയെ ഖുഫിന്റെ പരിധിയില്‍ പെടുത്താവുന്നതല്ല. അതിനാല്‍ വുദൂ ചെയ്യുമ്പോള്‍ അതു അഴിച്ച് കാല്‍ കഴുകുക തന്നെ വേണം. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter