ചുമ, തുമ്മൽ, മൂക്കൊലിപ്പ് പോലോത്ത അസുഖമുള്ളവർ അടുത്ത് നിൽക്കുന്നവർക്ക് അലോസരമുണ്ടാകുമെന്ന് ഭയന്ന് പള്ളിയിൽ ജമാഅത്തിന് പോവാതെ വീട്ടിൽ നിന്നും നിസ്കരിച്ചാൽ ജമാഅത്തിൽ പങ്കെടുക്കാത്തതിന്റെ കുറ്റം ഉണ്ടാവുമോ
ചോദ്യകർത്താവ്
Saalim jeddah .... bawadi
Nov 9, 2019
CODE :Abo9503
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇത്തരം അസുഖങ്ങള്‍ കാരണം മറ്റുള്ളവര്‍ക്ക് പ്രയാസമുണ്ടാകുമെന്ന് ഭയന്ന് പള്ളിയിലെ ജമാഅത്തിന് പോവാതെ വീട്ടില്‍ നിന്ന് നിസ്കരിച്ചാല്‍് ജമാഅത്തില്‍് പങ്കെടുക്കാത്തതിന്‍റെ പേരില്‍ കുറ്റമൊന്നുമുണ്ടാവില്ല.
വീട്ടില്‍ നിന്ന് നിസ്കരിക്കുമ്പോഴും വീട്ടുകാരിയുടെയോ മക്കളുടെയോ ഉമ്മയുടെയോ ഒക്കെ കൂടെ ജമാഅത്തായി നിസ്കരിക്കാവുന്നതാണല്ലോ. അതുകൂടെ ശ്രദ്ധിച്ചാല്‍ ജമാഅത്തായി നിസ്കരിക്കുന്നതിന്‍റെ പ്രതിഫലം നഷ്ടപ്പെടാതിരിക്കാന്‍ സഹായകമാവും.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


