സ്ത്രീകൾക്ക് മുഖത്തെ മീശ, താടി പോലോത്ത രോമങ്ങള്‍ നീക്കം ചെയ്യാമോ?

ചോദ്യകർത്താവ്

Muhmmad

Jan 5, 2020

CODE :Fiq9547

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

താടിയും മീശയും സ്ത്രീയെ സംബന്ധിച്ചിടത്തോളം അഭംഗിയായതിനാല്‍ സ്ത്രീക്ക് അവ നീക്കം ചെയ്യല്‍ ഗുണകരമാണെന്ന് മുഗ്നി(1/294)ല്‍ കാണാം.

മുഖത്തുള്ള മറ്റു രോമങ്ങള്‍ നീക്കം ചെയ്യല്‍ സ്ത്രീക്ക് ഹറാമാണ്. എന്നാല്‍ ഭംഗിക്ക് വേണ്ടി ഭര്‍ത്താവിന്‍റെ സമ്മതപ്രകാരം മുഖത്തെ രോമങ്ങളില്‍ നിന്നോ പുരികത്തില്‍ നിന്നോ നീക്കം ചെയ്യുന്നതിന് കുഴപ്പമില്ല. (മുഗ്നി 1/294, ശര്‍വാനി 2/138)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter