കൊറോണ വൈറസ് ഭീതി മൂലം പള്ളികളില്‍ നിന്ന് ബാങ്കിന് കൂടെ നിങ്ങല്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ എന്ന ആഹ്വാനം (സ്വല്ലൂ ഫീ രിഹാലികും) കേള്ക്കാ നിടയായി. ഇതിന് അടിസ്ഥാനമുണ്ടോ?

ചോദ്യകർത്താവ്

jalal

Mar 18, 2020

CODE :Fiq9633

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അപകടകരമായ ഇത്തരം രോഗങ്ങളില്‍ നിന്ന് നമ്മെ എല്ലാവരെയും നാഥനായ അല്ലാഹു കാത്തുസംരക്ഷിക്കട്ടെ എന്ന് ദുആ ചെയ്യാം.

മഴ, ശക്തമായ ഇരുട്ട്, ശക്തിയാ കാറ്റ് പോലയുള്ള കാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ പള്ളികളിലുല്ല ജമാഅത്തില്‍ പങ്കെടുക്കാതെ വീട്ടില്‍ നിന്ന് നിസ്കരിക്കാനുള്ള അനുമതി ഇസ്ലാം നല്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ബാങ്കിനിടയിലോ ബാങ്കിന്‍റെ അവസാത്തിലോ ‘നിങ്ങള്‍ വീട്ടില്‍ നിന്ന് നിസ്കരിക്കൂ’ എന്ന് ആഹ്വാനം ചെയ്യല്‍ സുന്നത്താണെന്ന് തുഹ്ഫ&ശര്‍വാനീ(5/91).

ഹുദൈബിയ്യ കാലത്ത് നബിതങ്ങളോടൊപ്പം കഴിയുന്ന സമയത്ത് മഴ പെയ്തപ്പോള്‍ തിരുനബിയുടെ അറിയിപ്പുകാരന്‍ ‘നിങ്ങള്‍ സ്വന്തം കുടിലുകളില്‍ നിന്ന് നിസകരിക്കൂ’ (സ്വല്ലൂ ഫീ രിഹാലികും) എന്ന് വിളിച്ചു പറഞ്ഞതായുള്ള ഹദീസ് അബൂദാവൂദ്, നസാഈ, ഇബ്നുമാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലും കാണാം.

മഹാനായ ഇബ്നുഉമര്‍(റ)  അതിശൈത്യമുള്ള ഒരു രാത്രിയില്‍ ഇങ്ങനെ ബാങ്ക് വിളിക്കുകയും നബി(സ്വ) അങ്ങനെ കല്‍പിക്കാറുണ്ടായിരുന്നുവെന്ന് പറയുകയും ചെയ്തതായി ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

കഠിനമായ ചൂട്, തണുപ്പ്, കാറ്റ്, രോഗം തുടങ്ങിയവ പള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണങ്ങളാണെന്നും അത്തരം സാഹചര്യങ്ങളില്‍ സ്വവസതികളില്‍ നിന്ന് നിസ്കരിക്കാന്‍ ബാങ്കിലൂടെ ആഹ്വാനം ചെയ്യണമെന്നും പഠിപ്പിച്ച ഇസ്ലാം മാനവികമൂല്യങ്ങള്‍ക്ക് നല്‍കുന്ന വില മനസിലാക്കാന്‍ ഇതൊരുദാഹരണം മാത്രം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter