വിഷയം: ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമ്പോള്‍
ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കുമ്പോള്‍ ഒറ്റയാക്കി കഴിക്കണം എന്നു കേട്ടു. ഇതിനു വല്ല അടിസ്ഥാനവും ഉണ്ടോ?
ചോദ്യകർത്താവ്
Shameera
May 8, 2020
CODE :Oth9788
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നോമ്പുതുറക്കല്‍ ഈത്തപ്പഴം കൊണ്ടാകലും മൂന്ന് ഈത്തപ്പഴം കൊണ്ടാകലും സുന്നത്താണ്. ഈത്തപ്പഴം ഇല്ലെങ്കില്‍ വെള്ളം കൊണ്ട് നോമ്പ് തുറക്കലാണ് ഉത്തമം. വെള്ളം കൊണ്ട് നോമ്പ് തുറക്കുമ്പോഴും മൂന്ന് ഇറക്കുകളായി വെള്ളം കുടിക്കലാണ് ഉത്തമം. നോമ്പ് എന്തുവസ്തു ഉപയോഗിച്ച് തുറക്കുകയാണെങ്കിലും അത് മൂന്നെണ്ണമാക്കല് സുന്നത്താണ് (ഇആനതുത്ത്വാലിബീന്‍)
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


