വിഷയം: ഇരുകൈകള്‍ കൊണ്ടും ഭക്ഷണം കഴിക്കല്‍
രണ്ട് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് അനുവദനീയമാണോ? അങ്ങനെ കഴിക്കുന്നതിന്‍റെ വിധി എന്താണ്? പലരും വെള്ളം കുടിക്കുമ്പോൾ വലത് കയ്യില്‍ ഗ്ലാസ് പിടിച്ച് ഇടത് കൈ കൊണ്ട് അടിയിൽ താങ്ങി പിടിച്ച് കുടിക്കുന്നത് കണ്ടിട്ടുണ്ട്. അതും അനുവദനീയമാണോ?
ചോദ്യകർത്താവ്
Safeer
May 11, 2020
CODE :Oth9799
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വലത് കൈ കൊണ്ട് ഭക്ഷണപാനീയം കഴിക്കലാണ് സുന്നത്ത്. പ്രത്യേകകാരണങ്ങളില്ലാതെ ഇടത് കൈ കൊണ്ട് ഭക്ഷണപാനീയങ്ങള്‍ കഴിക്കരുത്. എന്നാല്‍ വലത് കൈ കൊണ്ട് ഗ്ലാസ് പിടിക്കുമ്പോള്‍ ജാഗ്രതക്ക് വേണ്ടി ഇടത്കൈ താഴെ വെച്ച് താങ്ങ് കൊടുക്കുന്നതിന് വിരോധമില്ല. കുറേ പേര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ ഇടത് കൈ കൊണ്ട് കോരി പിടിച്ച് വിളമ്പുക, എല്ല് പോലെയുള്ളവ വായില്‍ നിന്ന് പുറത്തെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടിയാണല്ലോ തുടക്കത്തില്‍ ഇരുകൈകളും കഴുകല്‍ സുന്നത്താക്കപ്പെട്ടത്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


