വിഷയം: ലോക്ക്ഡൌണ്‍ കാലത്തെ പെരുന്നാള്‍ നിസ്കാരം
നിലവിലെ സാഹചര്യത്തിൽ എങ്ങനെയാണ് വീട്ടിൽ പെരുന്നാൾ നമസ്കാരം നിർവ്വഹിക്കുക? നിസ്കാരത്തിന്‍റെ രൂപം വിശദമാക്കാമോ?
ചോദ്യകർത്താവ്
Yasir Kollam
May 19, 2020
CODE :Fat9820
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
കൊറോണ കാരണം പള്ളികളും മറ്റും അടഞ്ഞുകിടക്കുന്നതിനാല്‍ സാധാരണ പോലെ പെരുന്നാള്‍ നിസ്കാരം ജമാഅത്തായി നിര്‍വഹിക്കാന്‍ കഴിയില്ല. എങ്കിലും വീടുകളില്‍ വെച്ച് വീട്ടുകാരൊന്നിച്ച് ജമാഅത്തായി പെരുന്നാള്‍ നിസ്കാരം നിര്‍വഹിക്കാവുന്നതാണ്.
വീട്ടില്‍ നിന്നായാലും പള്ളിയില്‍ നിന്നായാലും പെരുന്നാള്‍ നിസ്കാരത്തിന്‍റെ രൂപം ഒരുപോലെയാണ്. വീട്ടില്‍ വെച്ച് ജമാഅത്തായി നിസ്കരിക്കുന്നവര്‍ക്ക് ഖുതുബയും സുന്നത്താണ്.
വീട്ടില്‍ നിന്നുള്ള പെരുന്നാള്‍ നിസ്കാരത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


