വിഷയം: ‍ തൗബ

ഉസ്താദെ, എന്‍റെ ജീവിതത്തിൽ എന്നിൽ നിന്നുണ്ടായ മൂന്ന് തെറ്റുകളാണിവ. അതീവ ദുഃഖത്തോടെ ഞാൻ ചോദിക്കട്ടെ. തൗബ ചെയ്യുമ്പോൾ വേണ്ട നിബന്ധനയായ പൊരുത്തപ്പെടീക്കലിന്‍റെ പരിധിയിൽ ഇവ വരുമോ? 1.മുസ്ലിമായ അന്യ സ്ത്രീയുടെ ഔറത്ത് അവളറിയാതെ രഹസ്യമായി കണ്ടാൽ പിന്നീട് തൗബ ചെയ്യുമ്പോൾ അവളോട് പൊരുത്തപ്പെടീക്കേണ്ടതുണ്ടോ. 2.പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ വികാരത്തോടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്ത് പിന്നെ തൗബ ചെയ്യുമ്പോൾ ആ കുട്ടിയോട് പൊരുത്തപ്പെടീക്കേണ്ടതുണ്ടോ? 3.മുസ്ലിമായ അന്യ സ്ത്രീയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് ഔറത്തില്ലാത്ത രൂപത്തിലാക്കി വികാരശമനശേഷം അത് ഡിലീറ്റ് ആക്കി പിന്നെ തൗബ ചെയ്യുമ്പോൾ അവളോട് പൊരുത്തപ്പെടീക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Mohammed

Oct 22, 2020

CODE :Fat9992

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രായപൂര്‍ത്തിയോടക്കുമ്പോള്‍ മൊട്ടിട്ടുവരികയും പിന്നീട് പ്രകൃതിഗുണമായി മാറുകയും ചെയ്യുന്ന വികാരമാണ് ലൈംഗികമോഹം എന്നുള്ളത്. മനുഷ്യനെ ഏറെ വഴിപിഴക്കാന്‍ സാധ്യതയൊരുക്കുന്ന ഈ വികാരത്തെ വിവേകം കൊണ്ട് നിയന്ത്രിച്ചില്ലെങ്കില്‍ അപടകടത്തില്‍ പെടുമെന്നത് തീര്‍ച്ച. അനുവദനീയമായ രീതിയിലുള്ള വികാരപൂര്‍ത്തീകരണം പുണ്യമാണെന്ന് പഠിപ്പിച്ച ഇസ്ലാം നിശിദ്ധമായ വഴികളിലൂടെയുള്ള വികാരപൂര്‍ത്തീകരണത്തെ മഹാപാതകമായും നീചവൃത്തിയുമായാണ് കാണുന്നത്. വികാരപൂര്‍ത്തീകരണത്തിന് അനുവദനീയമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിച്ചവര്‍ക്കുള്ള കഠിനമായ ശിക്ഷ മുന്‍ഗാമികളുടെ ചരിത്രപശ്ചാതലത്തോടെ വിശുദ്ധഖുര്‍ആനില്‍ പലവുരു വിശദീകരിച്ചിട്ടുണ്ട്. ദേഹേച്ഛകളെ നിയന്ത്രിച്ച് ജീവിക്കാനും അനുവദനീയമായ മാര്‍ഗങ്ങളിലൂടെ മാത്രം വികാരപൂര്‍ത്തീകരണം നടത്തി ജീവിതവിശുദ്ധിയോടെ മുന്നോട്ട് പോകാനും നാഥന്‍ വഴിയൊരുക്കി തൌഫീഖേകി അനുഗ്രഹിക്കട്ടെ എന്ന് ദുആ ചെയ്യാം.

ചെയ്തുപോയ പാപത്തില്‍ നിന്ന് തൌബ ചെയ്ത് മടങ്ങുമ്പോള്‍, അത് ഏതെങ്കെലും വ്യക്തിയുമായി ബന്ധപ്പെട്ട സാമ്പത്തികമോ ശാരീരികമോ അഭിമാനപരമോ ആയ ബാധ്യതയുണ്ടാക്കിയ കുറ്റമാണെങ്കില്‍ ആ വ്യക്തികളുമായി ബന്ധപ്പെട്ട് ആ ബാധ്യത തീര്‍ക്കല്‍ അനിവാര്യമാണ്.

ചോദ്യത്തിലുന്നയിക്കപ്പെട്ട സന്ദര്‍ഭങ്ങളിലുള്ള വ്യക്തികള്‍ക്ക് താങ്കളുടെ ഈ പ്രവര്‍ത്തനങ്ങള്‍ കാരണം മേല്‍പറയപ്പെട്ട രീതിയിലുള്ള വല്ല പ്രയാസങ്ങളും ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവരെ കണ്ട് പൊരുത്തപ്പെടീക്കേണ്ടതാണ്. അല്ലാത്തപക്ഷം, ചില ദുര്‍ബല നിമിഷങ്ങളില്‍ പിശാചിന്‍റെ പ്രേരണകള്‍ കാരണം താങ്കളില്‍ നിന്ന് സംഭവിച്ച പാപം താങ്കളല്ലാത്ത മറ്റാരുമറിയാത്ത സാഹചര്യമാണെങ്കില്‍, ഇനിയൊരിക്കലും സംഭവിക്കില്ലെന്ന് ദൃഢനിശ്ചയം ചെയ്ത് തൌബ ചെയ്താല്‍ മതി.

മനസില്‍ ഈമാനികവെളിച്ചം കൊണ്ടുനടക്കാനും അതുവഴി തിന്മകളില്‍ നിന്ന് അകന്നുനില്‍ക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter