വിഷയം: ‍ നിസ്കാരത്തിലെ ഇരുത്തം

നിസ്കാരത്തിലെ സുജൂദിനിടയിലെ ഇരുത്തത്തിലും രണ്ട്‌ അത്തഹിയാത്തിന്റെ ഇരുത്തത്തിലും കാലിന്റെ മുഴുവൻ വിരലുകൾ നിലത്തു പതിയണമെന്നുണ്ടോ?

ചോദ്യകർത്താവ്

Muhammad Iqbal m

Nov 5, 2020

CODE :Abo9999

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസ്കാരത്തിലുള്ള ഇരുത്തങ്ങള്‍ പല തരത്തിലുണ്ട്. സുന്നത്തായ ഇരുത്തങ്ങളും ഫര്‍ളായ ഇരുത്തങ്ങളുമുണ്ട്. ഇവിടെയൊക്കെ ഏതു രൂപത്തില്‍ ഇരുന്നാലും നിസ്കാരം ശരിയാകും. എങ്കിലും ഓരോ സ്ഥലത്തും ഇരിക്കല്‍ സുന്നത്തായ പ്രത്യേകരൂപങ്ങളുണ്ട്.

സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തിലും രണ്ട് അത്തഹിയ്യാത്തുള്ള നിസ്കാരങ്ങളിലെ ആദ്യത്തെ അത്തഹിയ്യാത്തിലും ഇരിക്കേണ്ട രൂപം ഇഫ്തിറാശിന്‍റെ ഇരുത്തമാണ്. വലത്തേ കാലിന്‍റെ വിരലുകളുടെ പള്ളകള്‍ നിലത്തു പതിച്ചുവെച്ച് ഇടത്തെ കാലിന്‍റെ പുറം പാദം പരത്തി വെച്ച് അതിന്മേല്‍ ഇരിക്കുന്നതിനാണ് ഇഫ്‌തിറാശിന്‍റെ ഇരുത്തമെന്ന് പറയുന്നത്. സാധാരണഗതിയില്‍ ഈ ഇരുത്തമിരിക്കുമ്പോള്‍ നിലത്ത് പതിയുന്ന വിരലുകള്‍ നിലത്ത് വെച്ചാല്‍ മതി. പ്രയാസപ്പെട്ട് എല്ലാ വിരലുകളും നിലത്ത് തട്ടിക്കേണ്ടതില്ല.

അവസാന അത്തഹിയ്യാതിനും സ്വലാതിനും സലാമിനും വേണ്ടിയുള്ള ഇരിക്കല്‍ നിസ്കാരത്തിന്‍റെ നിര്‍ബന്ധ ഘടകങ്ങളിലൊന്നാണ്. ഇവിടെ തവര്‍റുകിന്‍റെ ഇരുത്തമാണ് സുന്നത്. വലതു പാദം നാട്ടി വെച്ച് അതിനിടയിലൂടെ ഇടത്തെ പാദം പുറത്തെടുക്കുകയും ചന്തി നിലത്തു ഉറപ്പിക്കുകയും ചെയ്യലാണ് തവര്‍റുകിന്‍റെ ഇരുത്തം. ഈ ഇരുത്തത്തിലും നിലത്ത് പതിയുന്ന വിരലുകള്‍ നിലത്ത് വെച്ചാല്‍ മതി. പ്രയാസപ്പെട്ട് എല്ലാ വിരലുകളും നിലത്ത് തട്ടിക്കേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter