ഭാര്യയുമായി ബന്ധപ്പെടുമ്പോൾ ഗുഹ്യ ഭാഗം കാണുന്നതിൽ തെറ്റുണ്ടോ ?

ചോദ്യകർത്താവ്

Hassan

Sep 28, 2017

CODE :Par8871

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ശരീരത്തിലെ മറച്ചിരിക്കേണ്ട ഭാഗങ്ങളെയാണ് ഔറത് എന്ന് പറയുന്നത്. ഔറതുകളെ കുറിച്ച് പ്രതിപാദിക്കുന്ന ആയതുകളിലും ഹദീസുകളിലുമെല്ലാം അത് മറക്കണമെന്ന് പറയുന്നതോടൊപ്പം തന്നെ സ്വന്തം ഇണതുണകളില്‍നിന്നൊഴികെ എന്ന് പറഞ്ഞതായി കാണാം. തങ്ങളുടെ ഗുഹ്യഭാഗങ്ങളെ സൂക്ഷിക്കുന്നവരാണ് അവര്‍ (വിജയിച്ച വിശ്വാസികള്‍ ), അവരുടെ ഇണകളില്‍നിന്നൊഴികെ (സൂറതുല്‍ മുഅ്മിനൂന്‍ ). ഇമാം തുര്‍മുദീ നിവേദനം ചെയ്യുന്ന ഹദീസിലും സമാനമായ നിര്‍ദ്ദേശം കാണാനാവും. ഇവയുടെയെല്ലാം അടിസ്ഥാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം ശരീരത്തിലെ ഏത് ഭാഗവും നോക്കല്‍ അനുവദനീയമാണെന്നാണ് ഭൂരിഭാഗ കര്‍മ്മശാസ്ത്ര പണ്ഡിതരും അഭിപ്രായപ്പെടുന്നത്.

അനുവദനീയമാണെങ്കിലും അത് കറാഹതാണ്. അത് അന്ധത ഉണ്ടാക്കുമെന്നും ഹദീസിന്‍റെ അടിസ്ഥാനത്തില്‍ പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രസ്തുത ഹദീസ് ദുര്‍ബലമാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിനു വിരുദ്ധമായി ഇബ്നുസ് സ്വലാഹ് എന്ന പണ്ഡിതന്‍ ശരിയായ സനദു മുഖേന വന്ന ഹദീസായി അതിനെ എണ്ണിയിട്ടുണ്ട്.

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter