ചെറു പ്രായത്തിലെ (16,17 വയസ്സ് )പെൺകുട്ടികളെ കല്യാണം പറഞ്ഞു ഉറപ്പിച്ചു വെക്കുന്നവരെ ചീത്ത പറയുകയും (നേരിട്ടല്ലാതെ), പെൺകുട്ടികളെ 18 തികഞ്ഞ ഉടനെ കല്യാണം കഴിപ്പിക്കുന്നത് ശെരിയല്ല എന്ന് ചിന്തിക്കുകയും പറയുകയും നമ്മുടെ സമുദായം ഇതിൽ നിന്ന് മാറണം എന്ന് ചിന്തിക്കുകയും ചെയ്യുന്നത് തെറ്റാണോ ഉസ്താദേ.ഇത് കാരണം കുഫിർ സംഭവിക്കുമോ?
ചോദ്യകർത്താവ്
Shafeeq
Sep 7, 2018
CODE :Abo8902
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
പെൺകുട്ടികളെ 18 വയസ്സിന് മുമ്പ് കെട്ടിച്ചയക്കൽ നിർബ്ബന്ധമാണെന്ന് ഇസ്ലാം പറയുന്നില്ല. അതു പോലെ പെൺകുട്ടിക്ക് വിവാഹം ജീവിതം നയിക്കണമെന്നുണ്ടെങ്കിൽ അതിന് പ്രായപരിധി തടസ്സമാണെന്നും ഇസ്ലാം പറയുന്നില്ല. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ പഠിക്കാനും പക്വത നേടാനും പെൺകുട്ടിയുടെ തന്മ ഉദ്ദേശിച്ചുള്ള മറ്റു കാര്യങ്ങൾ വിലയിരുത്തിയും ഒരൽപം പിന്തിക്കാൻ പ്രേരിപ്പിക്കുന്നതിന് വിരോധമില്ല. അതു പോലെ രാജ്യ നിയമം ലംഘിക്കുന്നതിന്റെ ഭവിഷ്യത്തുകളും ഓർമ്മിപ്പിക്കാം. എന്നാൽ വിവാഹ പ്രയത്തിന് ഇസ്ലാം പരിധിവെച്ചില്ലായെന്ന കാരണത്താൽ ഇസ്ലാമിന്റെ ആ നിലപാടിനെ പുച്ഛിച്ചും കളിയാക്കിയും സംസാരിക്കുകയോ ചിന്തിക്കുകയോ ചെയ്യാത്ത കാലത്തോളം കുഫ്റ് സംഭവിക്കില്ല.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.