പ്രസവിക്കപ്പെട്ട കുട്ടിക്ക് എത്ര പ്രായം വരെ മുലപ്പാൽ കൊടുക്കാം?
ചോദ്യകർത്താവ്
SAYEED MISBAH
Nov 1, 2019
CODE :Par9495
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
പ്രസവിക്കപ്പെട്ട കുഞ്ഞിന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നത് വരെയാണ് മുലപ്പാല്‍ കൊടുക്കേണ്ട സമയമെന്ന് സൂറതുല്‍ബഖറ 233 ല്‍ കാണാം.
മുലകൊടുക്കുന്നത് സ്ത്രീകളാണെങ്കിലും അതിന്‍റെ ഉത്തരവാദിത്വം പിതാവിനാണ്. കുട്ടിയെ പ്രസവിച്ച ഉമ്മ തന്നെ മുലകൊടുക്കലാണ് ഏറ്റവും ഉത്തമം. അല്ലെങ്കില്‍ മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയും ചെയ്യാം.
രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് പിതാവിനോ മാതാവിനോ ഒരാളുടെ ഇഷ്ടപ്രകാരം മാത്രം മുലകൊടുക്കല്‍ നിര്‍ത്താന്‍ പാടില്ല. കുട്ടിയെ പ്രയാസപ്പെടുത്തലില്ലെങ്കില്‍ രണ്ടാളുടെയും താല്‍പര്യത്തോടെ രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ മുലകൊടുക്കല്‍ നിര്‍ത്താവുന്നതാണ്. രണ്ടുവര്‍ഷം പൂര്‍ത്തിയായാല്‍ രണ്ടിലൊരാളുടെ താല്‍പര്യപ്രകാരം നിര്‍ത്താവുന്നതാണ്. രണ്ടുവര്‍ഷം കഴിഞ്ഞ ശേഷം, പ്രയാസമൊന്നുമില്ലെങ്കില്‍ രണ്ടുപേരുടെയും ഇഷ്ടപ്രകാരം കുട്ടിക്ക് മുലകൊടുക്കാം. എന്നാല്‍ അനാവശ്യമായി രണ്ടുവര്‍ഷത്തിനു ശേഷം മുലകൊടുക്കാതിരിക്കലാണ് സുന്നത്തെന്ന് ഫത്'വ നല്‍കിയവരുമുണ്ട്. (ഫത്ഹുല്‍ മുഈന്‍).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.