മതം എന്താണ് എന്ന് ഒന്ന് വ്യക്തമാക്കാമോ ?
ചോദ്യകർത്താവ്
മുഹമ്മദ് ത്വാഹ കായംകുളം ...
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മതം എന്നാല്‍ അഭിപ്രായമെന്നാണ് ഭാഷാര്‍ത്ഥം ധര്‍മ്മം എന്നും അര്‍ത്ഥമുണ്ട്. ഒരു മനുഷ്യന്റെ വിശ്വാസവും അവന്റെ ദൈവികപ്രീതിക്ക് വേണ്ടിയുള്ള അനുഷ്ടാനങ്ങള്ക്കുമാണ് സാധാരണ ഗതിയില്‍ മതം എന്ന് പറയാറ്. ആറ് ഈമാന്‍ കാര്യങ്ങളും അഞ്ച് ഇസ്ലാം കാര്യങ്ങളും ഇഹാസാനും അടങ്ങിയതാണ് ഇസ്ലാം മതം. ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരിക്കല്‍ നബിയുടെ അടുത്ത് വെള്ള വസ്ത്രം ധരിച്ച കറുത്ത മുടിയുള്ള ഒരു അപരിചിതന് കടന്നുവന്നു. ആര്‍ക്കും അദ്ദേഹം ആരാണെന്ന് മനസ്സിലായില്ല. അദ്ദേഹം നേരെ വന്ന് പ്രവാചകന്റെ മുമ്പില്‍ ഇരുന്നു. എന്നിട്ട് ചോദിച്ചു: എന്താണ് വിശ്വാസം?' ഈമാന്‍ കാര്യങ്ങള്‍ നബി (സ) വിശദീകരിച്ചു. നിങ്ങള്‍ സത്യമാണ് പറഞ്ഞെതെന്ന് അപരിചിതന് പറഞ്ഞു. അവിടെ കൂടിയിരുന്ന സ്വഹാബത് അമ്പരന്നുപോയി. ഏതോ ഒരാള്‍ വന്ന് പ്രവാചകനെ ചോദ്യം ചെയ്യുക, എന്നിട്ട് ഉത്തരം ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുക. അപരിചിതന് പിന്നീട് ഇസ്ലാമിനെ കുറിച്ചും ഇഹ്സാനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും ചോദിച്ചു. നബി (സ) മറുപടി പറയുകയും ചെയ്തു. പിന്നെ അപരിചിതന് എഴുന്നേല്ക്കുകയും പുറത്തേക്ക് പോവുകയും ചെയ്തു. ആ അപരിചിതന് മലക്ക് ജിബ്രീല്‍ ആണ്. നിങ്ങള്‍ക്ക് നിങ്ങളുടെ മതം പഠിപ്പിക്കാനായി നിയോഗിക്കപ്പെട്ടതാണ് എന്ന് നബി തങ്ങള്‍ പിന്നീട് സ്വഹാബതിനോട് പറഞ്ഞു. അപ്പോള്‍ ഇക്കാര്യങ്ങളാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനമെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിുക്കാനും നാഥന് തുണക്കട്ടെ.


