മ്യൂസിക്ക് കേള്‍ക്കുന്നതിന്‍റെ വിധി എന്താണ്? വിശദീകരിച്ചാലും
ചോദ്യകർത്താവ്
adhnan ut
Jul 16, 2017
CODE :Fat8758
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നാല് മദ്ഹബ് പ്രകാരവും മ്യൂസിക് കേള്‍ക്കല്‍ ഹറാമാണ്. മ്യൂസിക് കേള്‍ക്കല്‍ കുറ്റവും അതില്‍ ആനന്ദം കണ്ടെത്തല്‍ കുഫ്റുമാണെന്ന ഹദീസും മറ്റും ഉദ്ധരിച്ച് കൊണ്ട് ഹനഫീ മദ്ഹബ് അത് ഹറാമാണെന്ന് വിധിക്കുന്നു. أن يغني ببعض آلات الغناء ممَّا هوُ من شعارِ شارِبِي الخَمْر، وهو مطربٌ كالطُّنبور، والعود، والصُّنج، وسائر المعازف، والأوتارِ فيَحْرُم استعماله، والاستماع إلَيْه،വാദ്യോപകരണങ്ങള്‍ ഉപയോഗിക്കലും അതിന്‍റെ ശബ്ദം ശ്രവിക്കലും ഹറാമാണെന്ന് ഇമാം നവവി (റ) റൌളയില്‍ പറയുന്നു. الغناء يُنْبِتُ النفاق في القلب،മ്യൂസിക് ഹൃദയത്തില്‍ കാപട്യം ജനിപ്പിക്കുമെന്ന് ഇമാം അഹ്മദ് ബ്നു ഹന്‍ബല്‍ (റ) വുംإنما يفعله عندنا الفُسَّاق അത് ഫാസിഖിന്‍റെ പ്രവര്‍ത്തനമാണെന്ന് ഇമാം മാലിക് (റ) പറഞ്ഞിട്ടുണ്ട്. മ്യൂസികിനെ ശക്തമായി വിമര്‍ശിക്കുന്ന പല ഹദീസുകളും സ്വീകാര്യമായ സനദുകളിലൂടെ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ്അത്തരം ആളുകള്‍ കുരങ്ങുകളും പന്നികളുമായി കോലം മറിക്കപ്പെടുകയും ഭൂമിയിലേക്കാഴ്ത്തപ്പെടുമെന്നും വിത്യസ്ത സനദുകളിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതിന്‍റെ ശബ്ദം ശ്രവിക്കലും ഹറാമാണ് എന്ന് പണ്ഡിതന്മാര്‍ പറഞ്ഞതിലൂടെ ആധുനിക ഉപകരണങ്ങളും ഹറാമാണെന്ന് മനസ്സിലാക്കാം.
കൂടുതലറിയാന്‍ ഇവിടെ വായിക്കുക.
കൂടുതലും അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ


