25 പ്രവാചകന്മാരുടെ ചിത്രങ്ങൾ മലയാളത്തിൽ ലഭ്യമാകുന്ന വെബ്സൈറ്റോ ആൻഡ്രോയിഡ് ആപ്ലിക്കേഷനോ പറഞ്ഞു തരുമോ

ചോദ്യകർത്താവ്

Abdulla

Jun 13, 2019

CODE :Abo9321

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പ്രവാഛകന്മാര്‍ തങ്ങളുടെ ചിത്രങ്ങള്‍ വരക്കുകയോ കൊത്തിവെക്കുകുയോ ചെയ്യുകയോ അത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിിക്കുകയോ ചെയ്തിരുന്നില്ലെന്ന് മാത്രമ്ലല്ല മുന്‍കാല സമൂഹങ്ങള്‍ അവരിലെ നേതാക്കളുടേയും പുണ്യ പുരുഷന്മാരുടേയും രൂപങ്ങള്‍ കൊത്തിയുണ്ടാക്കി അതിനെ ആദരിക്കുന്നതും ആരാധിക്കുന്നതും ശക്തമായി വിലക്കുകകയും അവയെ നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കൃത്യത്തെ അപലപിച്ചു കൊണ്ട് ധാരാളം വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളും നിരവധി തിരുവചനങ്ങളും കാണാം. മാത്രവുമല്ല ഇസ്ലാമിനെ കേവമായി മാത്രം അറിയുന്ന വിശ്വാസികള്‍ പോലും അംഗീകരിക്കുന്നതും തെളിവ് ആവശ്യമില്ലാത്ത വിധം മുസ്ലിംകള്‍ക്കിടയില്‍ പ്രസിദ്ധമായ കാര്യവുമാണിത്. അത് കൊണ്ട് തന്നെ പ്രവാചകന്മാരുടെ യഥാര്‍ത്ഥ ചിത്രങ്ങളോ ശില്‍പങ്ങളോ ഉണ്ടാക്കപ്പെടുകയോ തലമുറകളായി കൈമാറപ്പെടുകയോ ചെയ്യാനുള്ള സാധ്യത അപൂര്‍വ്വങ്ങളിലപൂര്‍വ്വമായി പോലും ഉണ്ടാകുകയെന്നത് അചിന്ത്യമാണ്. അതിനാല്‍ ഇന്ന് ഇന്റര്‍നെറ്റിലോ മറ്റു വല്ല പുസ്തകങ്ങളിലോ ഒക്കെ പ്രവാചകന്മാരുടേതും പുണ്യ പുരുഷന്മാരുടേതും എന്ന് അവകാശപ്പെട്ട്  വല്ല ചിത്രങ്ങളും കാണപ്പെടുന്നുണ്ടെങ്കില്‍ അവ തീര്‍ത്തും ആധികാരികമോ പരിഗണനീയമോ അല്ലാത്ത ഭാവനാ സൃഷ്ടികള്‍ മാത്രമാണ്. ഇത്തരം അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പാലിക്കേണ്ടതാണ്

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമുക്ക് തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter