മയ്യിത്ത് മറവ് ചെയ്യാൻ വേണ്ടി വഖ്ഫ് ചെയ്ത സ്ഥലത്ത് ഭാവിയിൽ മറവ് ചെയ്യുന്നതിന് തടസ്സമാവുന്ന രൂപത്തിൽ മരം വെച്ച് പിടിപ്പിക്കുക, കൃഷി ചെയ്യുക, കൃഷിക്ക് വേണ്ടി പാട്ടത്തിന് നൽകുക തുടങ്ങിയവ അനുവദനീയമാണോ ?
ചോദ്യകർത്താവ്
സാലിം കുഴിമണ്ണ .. ജിദ്ദ
Dec 18, 2019
CODE :Abo9530
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയോ മറ്റേതു വസ്തുക്കളോ ആകട്ടെ, വഖ്ഫ് ചെയ്ത ആള്‍ എന്താവശ്യത്തിനാണോ വഖ്ഫ് ചെയതത് അതിന് വേണ്ടിയാണ് ഉപയോഗിക്കേണ്ടത്.
മറവ് ചെയ്യാന്‍ വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന തരത്തിലാണ് വഖ്ഫ് ചെയ്തയാള്‍ നിബന്ധന വെച്ചിട്ടുള്ളതെങ്കില്‍ അവിടെ മറ്റൊന്നും അനുവദനീയമല്ല.
സാധാരണഗതിയില്‍, പള്ളി/മദ്രസ തുടങ്ങിയ സ്ഥാപനങ്ങളുടെ ഗുണങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്യപ്പെട്ട ഭൂമി മേല്‍സ്ഥാപനങ്ങളുടെ ഏതു നന്മക്കും ഉപയോഗപ്പെടുത്താം. കെട്ടിടം നിര്‍മിക്കുക, കൃഷി ചെയ്യുക, പാട്ടത്തിന് നല്‍കുക, മരം വെച്ചു പിടിപ്പിക്കുക എന്നതെല്ലാം ഗുണകരമായ കാര്യങ്ങളാണല്ലോ.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


