ബിഷ്ർ എന്നവരിൽ നിന്ന് ചേർത്തുപറയുന്ന ഈ ഉദ്ധരണി ഒന്ന് വിവരിക്കുമോ ? إن العبد إذا قصّر في خدمة ربه سلبه أنيسه. وهذه أختي مضغة، كانت أنيستي في الدنيا

ചോദ്യകർത്താവ്

Mishal

Feb 13, 2020

CODE :Abo9607

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ബിഷ്ർ(റ) എന്നവര്‍ക്കുള്ള മൂന്ന് സഹോദരിമാരില്‍ മൂത്ത സഹോദരിയായ മുള്ഗ എന്നവര്‍ നേരത്തേ മരണപ്പെടുകയുണ്ടായി. സഹോദരിയുടെ മരണത്തില്‍ അതീവദുഃഖം പ്രകടിപ്പിച്ച ബിഷ്റിനോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടിയാണിത്.

ഗ്രന്ഥങ്ങളില്‍ ഞാനിങ്ങനെ വായിച്ചിട്ടുണ്ട്: നിശ്ചയം അടിമ അവന്‍റെ നാഥന്‍റെ സേവനത്തില്‍ വീഴ്ച വരുത്തിയാല്‍ നാഥന്‍ അടിയമയുടെ നേരംപോക്കുകാരനായ കൂട്ടുകാരനെ തിരിച്ചെടുക്കുന്നതാണ്. മുള്ഗ എനിക്കങ്ങനൊയിരുന്നു.

സഹോദരിയുടെ മരണം അല്ലാഹുവിനോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതിലെ പോരായ്മകള്‍ കാരണമാണെന്ന തിരിച്ചറിവാണ് ബിഷ്റി(റ)നെ ദുഃഖിതനാക്കിയതെന്ന് ചുരുക്കം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter