ഇൽമ് പഠിക്കാൻ സമയം ചിലവഴിക്കുന്നത് സുന്നത്ത് കർമങ്ങൾ ചെയ്യുന്നതിനേക്കാളും ദിക്റുകൾ ചെല്ലുന്നതിനേക്കാളും ഉത്തമമാണ് എന്ന് മഹാന്മാർ പറഞ്ഞിട്ടുണ്ടല്ലോ. യൂടൂബ്, സോഷ്യൽ മീഡിയ തുടങ്ങിയവ ഉപയോഗിച്ച് പ്രസംഗങ്ങൾ കേട്ടും മറ്റും ഈ പുണ്യം കരസ്ഥമാക്കാൻ സാധിക്കുമോ ?

ചോദ്യകർത്താവ്

Mishal

Feb 19, 2020

CODE :Abo9608

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇല്‍മ് നുകരുന്നതുമായി ബന്ധപ്പെടല്‍ മറ്റേതു സല്‍ക്കര്‍മങ്ങളേക്കാളും പുണ്യമുള്ളതാണെന്ന് നിരവധി ഹദീസുകളിലൂടെ നബി(സ്വ) പറഞ്ഞിട്ടുണ്ട്. അറിവ് നേടാനുള്ള ഏതു നല്ല മാര്‍ഗവും നബി(സ്വ) പറഞ്ഞ പുണ്യം ലഭിക്കുന്നതില്‍ പെട്ടതാണ്. പുതിയ മീഡിയകള്‍ കൂടുതലായും തിന്മകള്‍ക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്ന ഈ കാലത്ത് തിന്മയെ വര്‍ജിക്കുകയും  അവയെ നന്മ നുകരാനുള്ള മാര്‍ഗമാക്കി മാറ്റുകയും ചെയ്യുകയെന്നത് ഏറെ പ്രശംസനീയമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter