നല്ല സ്വപ്നം നുബുവ്വത്തിന്‍റെ ഒരു ഭാഗമാണെന്നും ആയിഷ (റ) ഇങ്ങിനെ പ്രാർത്ഥിക്കാറുണ്ടെന്നും കണ്ടു. اللَّهُمَّ إِنِّي أسألُكَ رُؤْيا صَالِحَةً، صَادِقَة غَيْرَ كاذِبَةً، نافِعَةً غَيْرَ ضَارَّةٍ. നല്ല സ്വപ്നങ്ങളുടെ വ്യാഖ്യാനം അറിയാൻ നിലവിൽ മാർഗങ്ങളുണ്ടോ ?
ചോദ്യകർത്താവ്
Mishal
Feb 23, 2020
CODE :Abo9611
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നാമൊക്കെ പലപ്പോഴും പല തരത്തിലുള്ള സ്വപ്നങ്ങൾ കാണാറുണ്ട്.
സ്വപ്നങ്ങളുടെ പൊരുൾ അറിയാൻ തൽപരരാണ് നമ്മില്‍ പലരും .
സ്വപ്നങ്ങളുടെ പൊരുള്‍ മനസ്സിലാക്കാന്‍ പര്യാപ്തമായ ഒരു ശാസ്ത്ര ശാഖയാണ് സ്വപ്ന വ്യാഖ്യാന ശാസ്ത്രം
സ്വപ്ന വ്യാഖ്യാന ശാസ്ത്രം നിഗൂഢവും, ഗഹനവുമായ ഒന്നാകുന്നു. അഗാധമായ പാണ്ഡിത്വവും ചിന്താശക്തിയും ഉണ്ടെങ്കിൽ മാത്രമേ അത് വിജയകരമായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ..
ആഴമേറിയ ചിന്ത കൊണ്ടും വിശാലമായ അറിവ് കൊണ്ടും സ്വപ്നവ്യാഖ്യാനശാസ്ത്രത്തെ കൈകാര്യം ചെയ്ത നിരവധി പണ്ഡിതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ ഗ്രന്ഥങ്ങളും മറ്റും അവലംബിച്ച് ശരിരായ സ്വപ്നവ്യാഖ്യാനങ്ങള്‍ നമുക്ക് മനസ്സിലാക്കാനാകും.
ഖുര്‍ആനിലും ഹദീസിലുമുള്ള സൂചനകളും ദീർഘകാലത്തെ അനുഭവ നീരീക്ഷണ പരീക്ഷണങ്ങളും കൈമുതലാക്കി സ്വപ്നവ്യാഖ്യാന ശാസ്ത്രത്തെ വികസിപ്പിച്ചെടുത്ത പണ്ഡിതനാണ് ഇമാം മുഹമ്മദ് ബ്നുസീരീന്‍. മഹാനരുടെ സ്വപ്നവ്യാഖ്യാനഗ്രന്ഥമാണ് "തഅബീറു റുഅ്'യാ" എന്നത്. പ്രസ്തുത ഗ്രന്ഥത്തിന്‍റെ മലയാള വിവര്‍ത്തനവും ഇന്ന് ലഭ്യമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.


