ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട മുസ്ലീങ്ങൾക്ക് ശഹീദിന്റെ പ്രതിഫലം ഉണ്ടോ?

ചോദ്യകർത്താവ്

Muhammed Shafi

Mar 7, 2020

CODE :Abo9628

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സ്വന്തം ധനത്തിന്‍റെ സംരക്ഷണാര്‍ത്ഥം ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാള്‍ ശഹീദാണെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. മേല്‍ഹദീസ് ബുഖാരി 2480, മുസ്ലിം 378 എന്നിവിടങ്ങളില്‍ കാണാം.

വളരെ സമാധാനപരമായി രാജ്യത്തിന്‍റെ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങള്‍ക്കും അധികാരങ്ങള്‍ക്കും അനുസൃതമായി ജീവിക്കുന്നവരെ മതത്തിന്‍റെ പേരില്‍ അക്രമിച്ചു കൊലപ്പെടുത്തുന്നതാണല്ലോ നാം ഡല്‍ഹിയില്‍ കാണുന്നത്. ആയതിനാല്‍ അത്തരം കലാപങ്ങളില്‍ ജീവഹാനി നേരിട്ട മുസ്ലിം സഹോദരന്മാര്‍ക്ക് ശഹീദിന്‍റെ പ്രതിഫലം ലഭിക്കുമെന്നത് തീര്‍ച്ച. എന്നാല്‍ രാജ്യത്തിന്‍റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ അത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയോ ചെയ്യുന്നത് ഇസ്ലാം വിലക്കിയതാണ്. ആയതിനാല്‍ അവ രാജ്യദ്രോഹമെന്നതിനു പുറമെ മതവിരുദ്ധവുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter