ഇസ്ലാം ആരംഭിക്കുന്നത് ആദം നബി(അ) മുതൽ ആണല്ലോ. അപ്പോള്‍ ആദ്യമായി ഇസ്ലാമിലേക്ക് വന്നത് സിദ്ധീഖ്(റ) ആണെന്ന് പറയുന്നതിന്‍റെ കാരണം എന്ത്? മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിലേക്ക് വന്നത് എന്നല്ലേ പറയേണ്ടത്?

ചോദ്യകർത്താവ്

Muhammad

Apr 3, 2020

CODE :Abo9677

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ആദം നബി(അ) മുതല്‍ അന്ത്യപ്രവാചകരായ മുഹമ്മദ് നബി(സ്വ)വരെയുള്ള എല്ലാ നബിമാരും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു നൽകിയ ധർമവ്യവസ്ഥയാണ് പ്രബോധനം ചെയ്തത്. ഏകദൈവവിശ്വാസത്തിലധിഷ്ടിതമായ ഈ മതം പൊതുവില്‍ ഇസ്ലാം എന്ന പേരിലറിയപ്പെടുന്നുവെങ്കിലും ഇബ്റാഹീം നബി(അ)ക്ക് ശേഷം വന്ന  പ്രവാചകന്മാരുടെ അനുയായികള്‍ മറ്റുചില പേരുകളിലും (യഹൂദിയ്യ, മസീഹിയ്യ, സാമിരിയ്യ,ബഹാഇയ്യ ) അറിയപ്പെടുന്നതിനാല്‍ അല്ലാഹുവിലും മുഹമ്മദ്നബി(സ്വ)യിലും വിശ്വസിച്ചവര്‍ക്ക് മാത്രം ഇസ്ലാം എന്നത് സാങ്കേതികമായി ഉപയോഗിക്കപ്പെടാറുണ്ട്. ആ അര്‍ത്ഥിത്തലാണ് പുരുഷന്മാരില്‍ നിന്ന് ഇസ്ലാമിലേക്ക് ആദ്യമായി കടന്നുവന്നത് അബൂബബകര്‍ സ്വിദ്ദീഖ്(റ) ആണ് എന്ന് പറയപ്പെടുന്നത്. ആയതിനാല്‍ ആ പ്രയോഗം തെറ്റല്ലെന്ന് വന്നല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter