ഇസ്ലാമില്‍ 786 എന്നതിന്റെ പ്രാധാന്യം എന്താണ്? ബിസ്മിയുടെ ഹര്ഫുകളുടെ ചുരുക്കമാണെന്നു കേള്‍ക്കുന്നു?ബിസ്മിക്ക് പകരം അത് ഉപയോഗിക്കാന്‍ പറ്റുമോ?(വായിക്കാനും,എഴുതാനും) എങ്കില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍..,..?അതിന്റെ ആധികാരിക പ്രമാണങ്ങള്‍ എന്തെല്ലാം?അല്ല എങ്കില്‍ അത് ഉപയോഗിക്കുന്നതിന്റെ വിധി എന്ത്?

ചോദ്യകർത്താവ്

ഷെജീര്‍.,എ.എസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 786 എന്നത് ഹിസാബുല്‍ജുമ്മല്‍ പ്രകാരം ബിസ്മിയുടെ ഓരോ അക്ഷരങ്ങളുടെയും വിലയുടെ തുകയാണ്. ഇത് ബിസ്മിയെ ഓര്‍മ്മപെടുത്താനോ അല്ലെങ്കില്‍ ബിസ്മി ചൊല്ലിയിട്ടുണ്ടെന്നു അറിയിക്കാനോ ഉള്ള ഒരു സൂചകമായിട്ടാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ എഴുതുന്നതില്‍ ഇസ്ലാമില്‍ പ്രാധാന്യമൊന്നുമില്ല. ബിസ്മി ഉച്ചരിക്കാതെ അങ്ങനെ എഴുതിയതു കൊണ്ടുമാത്രം ബിസ്മി ചൊല്ലിയ പ്രതിഫലം ലഭിക്കുകയില്ല. ബിസ്മിയുടെ ബഹുമാനവും ആദരവും ഈ സംഖ്യക്ക് നല്കാവതുമല്ല. സംഖ്യപറയുന്നത് ബിസ്മിയുടെ പകരമായവുകയും ഇല്ല. അതു വെറും സൂചകം മാത്രമാണ്. ബിസ്മി ഓര്‍മ്മപ്പെടുത്തുന്നതിനു ഒരു സൂചകമായി ഇതു ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പ്രത്യേകിച്ച് കത്തുകള്‍ പോലോത്തത് ബിസ്മിക്കനുയോജ്യമായ രീതിയില്‍ കൈകാര്യംചെയ്യപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ട് സൂക്ഷ്മതയുടെ ഭാഗമായി ബിസ്മി എഴുതാതിരിക്കുകയും എന്നാല്‍ കത്തു വായിക്കുന്നവനെ ബിസ്മി ചൊല്ലാന്‍ ഓര്‍മ്മിക്കുംവിധത്തില്‍ ഒരു സൂചകമായി 786 എഴുതുന്നതും അനുവദനീയമാണ്. ബിസ്മിക്കു പകരമായി ((ബി.)) എന്നു മാത്രം എഴുതുന്നതു പോലെ. ഇങ്ങനെ ബിസ്മിക്കോ മറ്റു ദിക്റുകള്‍കോ സൂചകങ്ങള്‍ ഉപയോഗിക്കുന്നത് നിഷിദ്ധമാണെന്ന് ഒരു പ്രാമാണിക ഗ്രന്ഥത്തിലും വരാത്തതിനാലും പല പ്രമുഖരും ചില തിയ്യതികളും വര്‍ഷങ്ങളും ഹിസാബുല്‍ജുമ്മല് ഉപയോഗിച്ച് രേഖപെടുത്തിയതായി കാണാവുന്നതിനാലും ഇത് ഹലാല് എന്ന് മനസ്സിലാക്കാം. ഹിസാബുല്‍ജുമ്മല്‍ എന്നത് ഇന്നത്തെ പോലെ 0 മുതല്‍ 9 വരെയുള്ള സംഖ്യാരീതി പ്രചാരത്തിലില്ലാത്ത ഒരു കാലത്ത് കണക്കുകള്‍ എഴുതി സൂക്ഷിക്കാനുപയോഗിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു. സ്വാഭാവികമായും ചിലര്‍ ഇതിനെ ഭാവി പ്രവചിക്കാനും മറ്റുമായി ഇന്നത്തെ ന്യൂമറോളജിയെപ്പോലെ ഉപയോഗിച്ചു. അതുകൊണ്ട് ഹിസാബുല്‍ജുമ്മല്‍ എന്ന സംവിധാനം തന്നെ ശിര്‍കാണെന്ന് വാദിക്കുന്നതില്‍ അടിസ്ഥാനമില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് നല്‍കിയ ഒരു മറുപടി ഇതോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter