മരിച്ച വീടുകളില്‍ ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വിധി എന്ത്? മയ്യിത്ത് വീട്ടില്‍ ഉണ്ടായിരിക്കെ ചായ ,പലഹാരങ്ങള്‍ {വന്നവര്ക് കൊടുക്കാന്‍ }ഉണ്ടാക്കുന്നതിന്റെ വിധി ? മരിച്ച പിറ്റേന്ന് ഭക്ഷണം ഉണ്ടാക്കുന്നതിന്റെ വിധി?എപ്പോള്‍ മുതല്‍ മരിച്ച വീട്ടില് ഭക്ഷണം ഉണ്ടാക്കാം ?വിശധീകരിച്ചാല്‍ വളരെ ഉപകാരമായിരുന്നു ,.,.,.!!!

ചോദ്യകർത്താവ്

റാസിഖ് സി പി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മരിച്ച വീട്ടില്‍ ഭക്ഷണം ഉണ്ടാക്കുന്നത് നിഷിദ്ധമല്ല. മരണം നടന്ന ദിവസവും അതിനു ശേഷമുള്ള ദിവസങ്ങളിലും അനുവദനീയമാണ്. എന്നാല്‍ മയ്യിത്തിന്‍റെ ഉറ്റവര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിലും മറ്റും ശ്രദ്ധയോ താല്പര്യമോ ഉണ്ടാവുകയില്ല. അവര്‍ വേര്‍പാടിന്‍റെ വ്യസനത്തിലും മയ്യിത്തു പരിപാലനത്തിന്‍റെ തിരിക്കിലുമായിരിക്കും. അതിനാല്‍ അയല്‍വാസികളും അകന്ന ബന്ധുക്കളും അവര്‍ക്കു വേണ്ടി ആ ദിവസത്തേക്ക്  (അന്നത്തെ പകലിലെയും രാത്രിയിലെയും) ഭക്ഷണം തയ്യാറാക്കുകയും അവരെ നിര്‍ബന്ധിച്ചു ഭക്ഷിപ്പിക്കുകയും ചെയ്യല്‍ പ്രത്യേകം സുന്നത്താണ്.  തുടര്‍ന്നുള്ള ദിവസങ്ങളിലും അവര്‍ ഭക്ഷണം തയ്യാര്‍ ചെയ്യുന്നതില്‍ താല്‍പര്യമില്ലാത്ത വിധം ദുഃഖിതരും മരണവുമായി ബന്ധപെട്ട കാര്യങ്ങളില്‍ വ്യാപൃതരുമാണെങ്കില്‍ അപ്പോഴും അവര്‍ക്കു വേണ്ടി ഭക്ഷണം തയ്യാര്‍ ചെയ്ത് അവരെ ഭക്ഷിപ്പിക്കല്‍ സുന്നത്ത് തന്നെ. സ്വഹാബത് മരണപ്പെട്ടവരുടെ വീടുകളില്‍ ഒരുമിച്ചുകൂടുകയും മരണപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഭക്ഷണം പാകം ചെയ്തു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസില്‍ കാണാം. ജഅ്ഫര്‍ (റ) വഫാത് ദിവസം നബി(സ) സ്വഹാബതിനോട് ജഅ്ഫര്‍ (റ)വിന്‍റെ കുടുംബത്തിനു ഭക്ഷണം തയ്യാറാക്കി കൊടുക്കാന്‍ കല്പിക്കുകയുണ്ടായി. അന്നേ ദിവസം മരണ വീട്ടില്‍ വന്നവരെ മയ്യിത്തിന്‍റെ ഉറ്റവര്‍ ഭക്ഷണവും പലഹാരവും നല്‍കി സല്‍കരിക്കുന്നത് കറാഹതാണ്. ആ സല്‍ക്കാരം സ്വീകരിക്കുന്നതും കറാഹത് തന്നെ. അത് ഒരു ഉത്സപ്രതീതി ജനിപ്പിക്കുമല്ലോ.

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter